കേരളത്തില്‍ ഉടന്‍തന്നെ യുപിഐ എടിഎം മെഷീനുകള്‍ വിതരണം ചെയ്യുമെന്ന് സഹകരണ സ്ഥാപനമായ മലബാര്‍ കോപ് ടെക് അറിയിച്ചു. എടിഎമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിക്കാതെ പണമെടുക്കാന്‍ സാധിക്കുന്ന സംവിധാനമായ ഇന്റര്‍റോപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് വിഡ്രോവല്‍ യാഥാര്‍ത്ഥ്യമാകുകയാണ് യുപിഐ എടിഎം മെഷീനുകളിലൂടെ.
ഇതിനായി യുപിഐ വിവരങ്ങള്‍ നല്‍കിയാണ് പണം പിന്‍വലിക്കേണ്ടത്. മെഷീന്‍ ബുക്കിംങ് ആരംഭിച്ചതായി മലബാര്‍ കോപ് ടെക് അധീകൃതര്‍ അറിയിച്ചു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത യുപിഐ ആപ്പ് ഉള്ള ആര്‍ക്കും ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ മുംബൈയില്‍ മാത്രമാണ് യുപിഐ -എടിഎം സേവനം നിലവിലുള്ളത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉടന്‍തന്നെ ഈ സേവനം വ്യാപിപ്പിക്കും. ഇതിനായി പുതിയ കൗണ്ടര്‍ സ്ഥാപിക്കുന്നതിന് പകരം രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്താനാണ് കൂടുതല്‍ സാധ്യത. രാജ്യത്തിന്റെ സാങ്കേതിക-സാമ്പത്തിക മേഖലയിലെ പുത്തന്‍ ചുവട്‌വെയ്പ്പാണ് പദ്ധതി.