ഗൂഗിളിലും മെറ്റയിലും കൂട്ടപിരിച്ചുവിടൽ തുടരുമ്പോൾ ജീവനക്കാർക്ക് വിലകൂടിയ കാറുകൾ സമ്മാനിച്ച് ഇന്ത്യൻ ടെക്ക് കമ്പനി

ട്വിറ്റർ, ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ ഭീമൻ ടെക്ക് കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന വാർത്തകളാണ് കഴിഞ്ഞ വർഷം അവസാനം മുതൽ നമ്മൾ കാണുന്നത്. പ്രതിസന്ധി മൂലം ടെക്ക് ഭീമന്മാരെല്ലാം ഒരു ഭാഗത്ത് കൂട്ടപിരിച്ചുവിടൽ നടത്തുമ്പോൾ മികച്ച പ്രകടനം കാഴ്ച വച്ച 13 ജീവനക്കാർക്ക് വില കൂടിയ കാറുകൾ സമ്മാനിച്ച് വർത്തകളിലിടം നേടിയിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രിധ്യ എന്ന ഐടി കമ്പനി. ഐടി മേഖലയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ത്രിധ്യയുടെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് കമ്പനി ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചത്.

കമ്പനിയുടെ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കമ്പനി നേടിയതെല്ലാം എന്നാണ് ത്രിധ്യ ടെക്ക് എംഡി രമേഷ് മാറാന്ദ് പറയുന്നത്. കമ്പനി കെട്ടിപ്പടുക്കുന്നതിനായി സ്ഥിരതയുള്ള ജോലി ഉപേക്ഷിച്ചാണ് പലരും കൂടെ നിന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കമ്പനി സമ്പാദിക്കുന്ന പണം ജീവനക്കാരുമായി പങ്കുവയ്ക്കുന്നതിലാണ് കമ്പനിക്ക് താത്പര്യമെന്നും ഭാവിയിൽ ഇനിയും ഇത്തരത്തിലുള്ള സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകുമെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.

കമ്പനിയിൽ എല്ലാവരുടെ കഠിനാധ്വാനത്തെയും പ്രശംസിച്ചുവെന്ന് കാർ ലഭിച്ച 13 ജീവനക്കാരിൽ ഒരാൾ പറയുന്നു. ജീവനക്കാരുടെ കഠിനാധ്വാനത്തെയും അതിലൂടെ ലഭിച്ച വളർച്ചയെയും അഭിനന്ദിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ തൊഴിലുടമയിൽ നിന്ന് ഒരു കാർ സമ്മാനമായി ലഭിക്കുന്നത് ഒരു പുതിയ തലമാണ്. കമ്പനിയുടെ വളർച്ചയ്ക്കു വേണ്ടിയുള്ള ഞങ്ങളുടെ സംഭാവനകളെ വിലമതിക്കുന്നതിൽ കമ്പനി ഒരിക്കലും പരാജയപ്പെട്ടില്ല എന്നും ജീവനക്കാരൻ പറഞ്ഞു. ഇ-കൊമേഴ്‌സ്, വെബ്, മൊബൈൽ ആപ്ലിക്കേഷൻ വികസനം എന്നിവയ്‌ക്കായി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കമ്പനിയാണ് ത്രിധ്യ ടെക്. ചെന്നൈ ആസ്ഥാനമായ ഐടി കമ്പനിയായ ഐഡിയാസ്2 സമാനരീതിയിൽ 2022 ഏപ്രിലിൽ നൂറോളം ജീവനക്കാർക്ക് വിലകൂടിയ കാറുകൾ നൽകിയിരുന്നു.  ഐഡിയാസ്2 കമ്പനി 100 കാറുകളാണ് അന്ന് ജീവനക്കാർക്ക് സമ്മാനിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ