ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍; ഇടംപിടിച്ച് കേരളത്തിലെ രണ്ട് ജില്ലകള്‍

ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു. ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്. കോഴിക്കോടും തൃശൂരുമാണ് 5ജി സേവനം വരുന്നത്. നേരത്തെ കൊച്ചിയില്‍ 5ജി സേവനം ലഭ്യമായി തുടങ്ങിയിരുന്നു.

തിങ്കളാഴ്ചയാണ് റിലയന്‍സ് ജിയോ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആഗ്രഹ, കാന്‍പൂര്‍, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂര്‍, കോഴിക്കോട്, തൃശൂര്‍, നാഗ്പൂര്‍, അഹമ്മദ്നഗര്‍ എന്നിവിടിങ്ങളിലാണ് ഇനി 5ജി സേവനം ലഭ്യമാവുക.

ഈ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5ജി സേവനം ലഭ്യമാകും. നിലവില്‍ ഇന്ത്യയിലെ 72 നഗരങ്ങളില്‍ ജിയോ 5ജി ലഭ്യമാണ്.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി ലഭ്യമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.