നെറ്റ് സ്പീഡ് കൂടുതല്‍ ആര്‍ക്ക്? ജിയോയെ കടത്തിവെട്ടിയോ മറ്റ് സേവനദാതാക്കള്‍! അവകാശവാദങ്ങള്‍ക്ക് ഇടയില്‍ 4 ജി വേഗതയുടെ കണക്ക് പുറത്തുവിട്ട് ട്രായ്

ഇന്ത്യയിലെ വേഗമേറിയ നെറ്റ് വര്‍ക്ക് ഏതെന്ന കാര്യത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ടെലികോം റെഗിലേറ്ററി അതോറിറ്റി(ട്രായി)യുടെ ഇന്റര്‍നെറ്റ് സ്പീഡ് പരിശോധന ആപ്പായ മെ സ്പീഡ് ആപ്പിന്റെ ആഗസ്റ്റ് മാസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ മൈ സ്പീഡ് ആപ്പിന്റെ കണക്കുകള്‍ പ്രകാരം, ആകര്‍ഷകമായ ഓഫറുകളുമായി ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ തന്നെയാണ് 4 ജി നെറ്റ്‌വര്‍ക്കിലെ ഡേറ്റാ വേഗതയുടെ കാര്യത്തില്‍ അതിവേഗവുമായി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

ജൂലൈയിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 18,654 എംബിപിഎസ് വേഗത ഉണ്ടായിരുന്ന ജിയോയ്ക്ക് ആഗസ്റ്റില്‍ താരതമ്യേന അല്‍പം വേഗത കുറവാണ്. മെയ് മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ കഴിഞ്ഞ മാസം വേഗത വളരെ കുറവാണ്. 19.123 എംബിപിഎസ് ആയിരുന്നു മെയ് മാസത്തെ വേഗത. തുടര്‍ച്ചയായ ഏഴ് മാസങ്ങളില്‍ ജിയോ തന്നെയാണ് ഒന്നാം സ്ഥാനം കൈയടക്കി വാഴുന്നത്. എതിരാളികളെ ജിയോ ബഹുദൂരം പിന്നിലാക്കിയപ്പോള്‍ എയര്‍ടെല്‍ തുടര്‍ച്ചയായ രണ്ടാമത്തെ മാസമും രണ്ടാം സ്ഥാനത്ത് തുടര്‍ന്നത്.

ആഗസറ്റിലെ ഡൗണ്‍ലോഡിങിലെ 4 ജി വേഗത

ആഗസ്റ്റില്‍ റിലയന്‍സ് ജിയോ നെറ്റ്വര്‍ക്കിന്റെ ശരാശരി ഡൗണ്‍ലോഡിംഗ് വേഗത 18.831 എംബിപിഎസ് ആയിരുന്നു. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വോഡാഫോണിന്റെ വേഗത കഴിഞ്ഞ മാസം 11.078 എംബിപിഎസ് ആയിരുന്നു. മൂന്നാം സ്ഥാനത്തുള്ള എയര്‍ടെല്ലിനാവട്ടെ 9.266 എംബിപിഎസും ഐഡിയയ്ക്ക് 11.93 എംബിപിഎസും രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഐഡിയയ്ക്ക് 8.833 എംബിപിഎസ് 4 ജി പീക്ക് ഡൗണ്‍ലോഡ് വേഗതയുമാണ് കഴിഞ്ഞ മാസം വേഗത രേഖപ്പെടുത്തിയത്.

ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയുടെ ശരാശരി 4 ജി ഡൗണ്‍ലോഡ് വേഗത യഥാക്രമം 18.6 എംബിപിഎസ്, 11 എംബിപിഎസ്, 9.8 എംബിപിഎസ്, 9 എംബിപിഎസ് എന്നിവയുമാണ്. അതായത് വൊഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയുടെ ശരാശരി വേഗതയെക്കാള്‍ ഏറെ ഉയരത്തിലാണ് ജിയോയുടെ നെറ്റ് വേഗത.

അപ്‌ലോഡിങിലെ 4 ജി വേഗത

എന്നിരുന്നാലും 4ജി അപ്ലോഡ് ചെയ്യുന്നതും ഡൗണ്‍ലോഡ് സ്പീഡും ഒരുമിച്ചെടുക്കുന്ന കേസില്‍ ഐഡിയായാണ് നേട്ടമുണ്ടാക്കിയത്. അപ്‌ലോഡിങ് വേഗതയുടെ കാര്യത്തില്‍ ഐഡിയയാണ് ഏറ്റവും മുന്നില്‍. ജൂലൈ 4 ജി അപ്‌ലോഡിങ് വേഗത(6.237 എംബിപിഎസ്)യെക്കാള്‍ വളര്‍ച്ച നേടയിരിക്കുകയാണ് ഐഡിയയുടെ ആഗസ്റ്റിലെ കണക്കുകള്‍. 6.292 എംബിപിഎസ് ആണ് കഴിഞ്ഞ മാസത്തെ ഐഡിയയുടെ 4 ജി അപ്‌ലോഡിങ് വേഗത. ശേഷിക്കുന്ന മൂന്നു ടെലികോം സേവനദാതാക്കളുടെയും 4 ജി പീക്ക് അപ്ലോഡിങ് വേഗത ജൂലൈയെക്കാള്‍ ആഗസ്റ്റില്‍ കുറവാണ്. 5.782 എംബിപിഎസ് വേഗതയുള്ള വോഡാഫോണിനാണ് രണ്ടാം സ്ഥാനം. ജിയോ, എയര്‍ടെല്‍ എന്നിവയ്ക്ക് യഥാക്രമം 4.225 എംബിപിഎസ് ഉം 4.123 എംബിപിഎസ് ഉം ആണ് വേഗത. ജൂലൈയില്‍ വോഡഫോണ്‍, ജിയോ, എയര്‍ടെല്‍ എന്നിവയുടെ വേഗത യഥാക്രമം 6.054 എംബിപിഎസ്, 4.512 എംബിപിഎസ, 4.565 എംബിപിഎസ് എന്നിങ്ങനെയിരുന്നു.

ജൂലൈ മാസത്തിലെ ഐഡിയ,ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നിവയുടെ ശരാശരി 4 ജി അപ്ലോഡിങ് വേഗത 6.6 എംബിപിഎസ്, 6.3 എം.ബി.പി.എസ്, 4.5 എംബിപിഎസ്, 4.3 എംഎംപിഎസ് എന്നിങ്ങനെയായിരുന്നു.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്