മൊബൈൽ റീചാർജ് ചെയ്താൽ സ്വിഗ്ഗിയിൽ സൗജന്യ ഡെലിവറിയും കിടിലൻ ഡിസ്‌കൗണ്ടുകളും; സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാൻ അവതരിപ്പിച്ച് ജിയോ !

സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. പുതിയ ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ പ്രകാരം, ജിയോ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ റീചാർജ് ചെയ്യുമ്പോൾ മൂന്ന് മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയ ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ആവേശകരമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. റീചാർജ് ചെയ്യുന്നതിലൂടെ ഭക്ഷണം, പലചരക്ക് സാധനങ്ങൾ തുടങ്ങിയവയിലടക്കം സ്വിഗ്ഗിയുടെ സൗജന്യ ഡെലിവറി ലഭിക്കും.

866 രൂപയുടെ ഈ പ്ലാനിലൂടെ, ഉപഭോക്താക്കൾക്ക് 84 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 5 ജി ഡാറ്റയും സഹിതം 2 ജിബിയുടെ പ്രതിദിന ഡാറ്റ അലവൻസ് ലഭിക്കും. 600 രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്ന 3 മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനാണ് ഈ ഓഫറിന്റെ ഹൈലൈറ്റ്.

149 രൂപയ്ക്ക് മുകളിലുള്ള ഭക്ഷണ ഓർഡറുകൾക്ക് 10 സൗജന്യ ഹോം ഡെലിവറി, 199 രൂപയ്ക്ക് മുകളിലുള്ള മുകളിലുള്ള ഇൻസ്റ്റമാർട്ട് ഓർഡറുകൾക്ക് 10 സൗജന്യ ഹോം ഡെലിവറി, ഭക്ഷണത്തിനും ഇൻസ്റ്റമാർട്ട് ഓർഡറുകൾക്കും സർജ് ഫീസ് ഒഴിവാക്കൽ, സാധാരണ ഓഫറുകൾക്ക് പുറമെ 20,000-ത്തിലധികം റെസ്റ്റോറന്റുകളിൽ നിന്നുള്ള ഓർഡറുകൾക്ക് 30% വരെ അധിക കിഴിവുകൾ, 60 രൂപയ്ക്ക് മുകളിലുള്ള ജീനി ഡെലിവറികൾക്ക് 10% കിഴിവ് എന്നിവയാണ് സ്വിഗ്ഗി സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുന്ന മറ്റ് ആനുകൂല്യങ്ങൾ.

ഈ ഉത്സവ സീസണിൽ അധിക ബോണസായി ജിയോ-സ്വിഗ്ഗി ബണ്ടിൽഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്ക് 50 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഇത് ഉപയോക്താക്കളുടെ മൈജിയോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം