Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CAMPUS

അപവര്‍ത്തന സിദ്ധാന്തത്തെക്കുറിച്ചുള്ള ദേശീയ പഠന ശിബിരം കുസാറ്റില്‍ ; ഫെബ്രുവരി എഴ് മുതല്‍ പത്ത് വരെ

, 12:51 pm

അപവര്‍ത്തന സിദ്ധാന്തത്തെക്കുറിച്ചുള്ള ദേശീയ പഠന ശിബിരം ഫെബ്രുവരി എഴ് മുതല്‍ പത്ത് വരെ കുസാറ്റില്‍ നടക്കും.  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍
സെന്ററില്‍, എക്‌സ് റേ രശ്മികളുടെയും (തൃമ്യ) ഇലക്ട്രോണ്‍കളുടെയും അപവര്‍ത്തന സിദ്ധാന്തത്തെക്കുറിച്ചുള്ള ദേശീയ പഠന ശിബിരമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, ഒപ്പം നേപ്പാളില്‍ നിന്നുമുള്ള 50 ഓളം തിരഞ്ഞെടുത്ത യുവ ശാസ്ത്രജ്ഞരും ഗവേഷണ വിദ്യാര്‍ത്ഥികളും ശിബിരത്തില്‍ പങ്കെടുക്കും. കുസാറ്റ് പ്രൊ വൈസ് ചാന്‍സിലര്‍ ഡോ പിവി ശങ്കരന്‍ ശിബിരം ഉദ്ഘാടനം ചെയ്യും.

ഡോ ബാബു വര്‍ഗീസ്, പ്രൊഫ എംആര്‍ പ്രതാപ ചന്ദ്രകുറുപ്പ്, പ്രൊഫ എസ് ശിവദാസ്,ഡോ സിപി അബി ,ഡോ ഷിബു എം ഈപ്പന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കും. തിയറി ക്ലാസ്സുകള്‍ക്കു പുറമേ ലബോറട്ടറി പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കും.

എസ്ടിഐസിയും, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിതസ്ഥിതി കൌണ്‍സിലും സംയുക്തമായാണ് പഠന ശിബിരം സംഘടിപ്പിക്കുന്നത്.

Advertisement