ഇനി 100 ചിത്രങ്ങൾ ഒരുമിച്ച് അയക്കാം ; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്

ഓരോ അപ്ഡേഷനിലും പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും കൊണ്ടുവരുന്നതിൽ മുൻപന്തിയിലാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്. നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി വാട്സാപ്പ് മാറിയതു കൊണ്ടുതന്നെ സൗകര്യപ്രദമായതും ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തിയും നിരവധി ഫീച്ചറുകളാണ് വാട്സ്ആപ് അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോൾ ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായാണ് വാട്സ്ആപ് എത്തിയിരിക്കുന്നത്. ചില സമയങ്ങളിൽ ഒരുമിച്ച് ഒരുപാട് ചിത്രങ്ങൾ അയക്കേണ്ട ആവശ്യം പലപ്പോഴും വരാറുണ്ടെങ്കിലും നിലവിൽ വാട്സാപ്പിൽ ഒരു സമയത്ത് 30 മീഡിയ ഫയലുകൾ മാത്രമേ അയക്കാൻ സാധിക്കൂ. ഈ പ്രശ്നമാണ് വാട്സാപ്പ് പരിഹരിക്കാൻ ഒരുങ്ങുന്നത്.

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ പുതിയ ഫീച്ചറുകള്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡെസ്‌ക്ടോപ്പ് പതിപ്പിലും ഈ സംവിധാനം ലഭിക്കാൻ സാധ്യതയുണ്ട്. ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ഒരേ സമയം തന്നെ 100 ചിത്രങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. അയക്കുന്ന 100 ചിത്രങ്ങളും അവയുടെ യഥാര്‍ഥ ഗുണനിലവാരം നിലനിർത്തുമെന്ന ഉറപ്പോടുകൂടിയാണ് വാട്സ്ആപ് ഈ ഫീച്ചർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. 100 എന്ന പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സാപ്പിലൂടെ ധാരാളം ചിത്രങ്ങൾ സുഹൃത്തുക്കളുമായി കൈമാറാൻ ഇഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുക. പുതിയ അപ്ഡേറ്റ് അനുസരിച്ച് അയയ്‌ക്കേണ്ട ചിത്രങ്ങളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയും.ഇത് കൂടാതെ ഫീച്ചർ ട്രാക്കർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക്, മികച്ച നിലവാരം,ഡാറ്റ സേവർ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കും.

സ്പെയ്സും ബാൻഡ് വിഡ്ത്തും ലാഭിക്കാന്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും അയക്കുന്ന ചിത്രങ്ങൾ നിലവിൽ വാട്‌സാപ് കംപ്രസ് ചെയ്യാറുണ്ട്. ഇത്തരത്തിൽ കംപ്രസ് ചെയുന്ന ചിത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുകയാണ് ചെയ്യുക. ഇതുകൊണ്ട് തന്നെ പല ചിത്രങ്ങളുടെയും യഥാർത്ഥ ഗുണനിലവാരം നിലനിർത്താൻ ചിലർ ഡോക്യുമെന്റ് ഫോർമാറ്റിൽ അയക്കാറുണ്ട്. എന്നാൽ വാട്സാപ്പിന്റെ ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ അയക്കുന്ന ഫോട്ടോകളുടെ പ്രിവ്യു കാണാൻ സാധിക്കാറില്ല.

പുതിയ ഫീച്ചർ എത്തുന്നതോടെ നിരവധി ഫയലുകൾ അയക്കാൻ സാധിക്കും എന്നതിനാൽ വാട്സ്ആപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്. വാട്സപ്പിന്റെ ബീറ്റാ വേർഷനിലായിരിക്കും ഇത് ആദ്യം ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. വാട്സാപ്പിന്റെ ഐ ഒഎസില്‍ ഉപയോഗിക്കുന്ന വേർഷനിൽ ഇനി മുതല്‍ പിക്ക് ഓണ്‍ പിക്ക് സേവനം ലഭ്യമാക്കുമെന്നും വാട്സ്ആപ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. പിക്ക് ഇന്‍ പിക്ക് സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റേതെങ്കിലും ആപ്പും ഉപയോഗിക്കാൻ സാധിക്കും.

ഇതിന് മുൻപ് സ്റ്റാറ്റസിൽ പുത്തൻ അപ്ഡേറ്റുമായാണ് വാട്സ്ആപ് എത്തിയിരുന്നത്. വോയ്‌സ് സ്റ്റാറ്റസിനുള്ള പ്രൈവസി സെറ്റിങ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈയായി നൽകുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവയുൾപ്പെട്ടതായിരുന്നു പുതിയ അപ്ഡേറ്റ്. ഇനി വരുന്ന ആഴ്ചകളിൽ ഈ ഫീച്ചറുകളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓരോ തവണ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസുകൾ ആർക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാൻ പുതിയ പ്രൈവസി ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കും.30 സെക്കൻഡ് ദൈർഘ്യമേറിയ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാനുള്ള സംവിധാനവും ആപ്പ് പുറത്തിറക്കിക്കഴിഞ്ഞു . കൂടാതെ ഉപയോക്താക്കൾക്ക് പലതരം ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളോട് റിയാക്ട് ചെയ്യാനും സാധിക്കും.

Latest Stories

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു