ഒരു സെക്കന്റ് പോലും ഫോൺ ഉപയോഗിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിലാണോ? എങ്കിൽ 75 ശതമാനം ഇന്ത്യക്കാരെയും ബാധിച്ചിരിക്കുന്ന ഈ ഫോബിയ നിങ്ങളിലുമുണ്ടാകാം

മൊബൈൽ ഫോൺ ആണ് നിങ്ങളുടെ ലോകമെങ്കിൽ, നിമിഷനേരത്തേക്ക് അത് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങളിൽ ഉത്കണ്ഠ ഉടലെടുക്കുന്നുണ്ടെങ്കിൽ നാലിൽ മൂന്ന് ഇന്ത്യക്കാരെയും ബാധിക്കുന്ന, അതായത് രാജ്യത്തെ ഏകദേശം 75 ശതമാനം ജനസംഖ്യയെ ബാധിച്ചിരിക്കുന്ന ഒരു ഫോബിയ നിങ്ങൾക്കും ഉണ്ടായിരിക്കാം. ഈ ഫോബിയയെ (ഭയത്തെ) ‘നോമോഫോബിയ’ എന്നാണ് വിളിക്കുന്നത്. ഓപ്പോയുടെയും കൗണ്ടർപോയിന്റിന്റെയും സമീപകാല പഠനമനുസരിച്ച് ഇന്ത്യയിലെ ഓരോ നാലിൽ മൂന്ന് പേരെയും നോമോഫോബിയ ബാധിച്ചിരിക്കുന്നതായി കണ്ടെത്തി കഴിഞ്ഞു.

“NoMoPhobia” അഥവാ “നോ മൊബൈൽ ഫോബിയ” എന്നാണ് ഇതിന്റെ അർഥം. പ്രവർത്തനക്ഷമമായ ഒരു മൊബൈൽ ഫോൺ ഇല്ലാത്തതു കാരണം നിങ്ങളിൽ ഉണ്ടാകുന്ന ഭയത്തെയോ ഉത്കണ്ഠയെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ 65 ശതമാനം പേർക്കും തങ്ങളുടെ ബാറ്ററി തീർന്നുപോകുമ്പോൾ വൈകാരികമായ അസ്വസ്ഥത അനുഭവപ്പെടുന്നതായി പഠനം കണ്ടെത്തി. ആശങ്ക, ഉത്കണ്ഠ, മറ്റുള്ളവരുമായി ബന്ധം ഇല്ലാതാക്കുക, നിസ്സഹായത, നഷ്ടപ്പെടുമോ എന്ന ഭയം, പരിഭ്രാന്തി, സുരക്ഷിതത്വം എന്നിവയൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്.

ഈ ഫോബിയയുടെ തീവ്രത മനസ്സിലാക്കാൻ വേണ്ടി ഓപ്പോ, ഇന്ത്യ കൗണ്ടർപോയിന്റുമായി ചേർന്ന് രണ്ട് നഗരങ്ങളിലെ 1,500-ലധികം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ ഒരു സർവേ നടത്തി. ബാറ്ററി നന്നായി പ്രവർത്തിക്കാത്തതിനാൽ 60 ശതമാനം ആളുകളും തങ്ങളുടെ സ്മാർട്ട്‌ഫോണുകൾ മാറ്റാൻ പോകുന്നതായി പഠനം വെളിപ്പെടുത്തി. കൂടാതെ, 74 ശതമാനം സ്ത്രീ ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ 82 ശതമാനം പുരുഷ ഉപയോക്താക്കൾക്കും കൂടുതൽ ഉത്കണ്ഠ അനുഭവപ്പെടുന്നതായും പഠനം കണ്ടെത്തി.

ഭൂരിഭാഗം ഉപയോക്താക്കളും തങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫിനെക്കുറിച്ച് ബോധവാന്മാരാണെന്നും 92.5 ശതമാനം പേർ പവർ സേവിംഗ് മോഡും 87 ശതമാനം ആളുകൾ ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു. ഉപയോഗത്തിന്റെ കാര്യത്തിൽ, പ്രതികരിച്ചവരിൽ 42 ശതമാനം പേരും തങ്ങളുടെ സ്മാർട്ട്‌ഫോണുകൾ പ്രധാനമായും വിനോദത്തിനായാണ് ഉപയോഗിക്കുന്നത്. ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയാണ്. 65 ശതമാനം ഉപയോക്താക്കൾ ബാറ്ററി സംരക്ഷിക്കുന്നതിനായി ഫോൺ ഉപയോഗം പരിമിതപ്പെടുത്തുമ്പോൾ 82 ശതമാനം പേർ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നു.

നമ്മൾ മറ്റുള്ളവരുമായി എങ്ങനെ സംസാരിക്കുന്നു, എങ്ങനെ മറ്റുള്ളവരുമായി ഇടപെടുന്നു എന്നതിനെ സ്‌മാർട്ട്‌ഫോണുകൾ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ ഗുണത്തോടൊപ്പം ദോഷവശങ്ങളും അവയ്ക്കുണ്ട്. അധികനേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ ചെറിയ ഇടവേളകൾ എടുക്കേണ്ടത് ആവശ്യമാണ്. മൊബൈൽ ഫോൺ ഉപയോഗത്തിൽ അവബോധവും ശ്രദ്ധയും പുലർത്തുന്നതിലൂടെ, നോമോഫോബിയയെ മറികടക്കാനും ആരോഗ്യകരമായ രീതിയിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാനും കഴിയും.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം