ഡാറ്റ വിപണിയില്‍ വമ്പുകാട്ടാന്‍ എയര്‍ടെല്‍; പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഭാരതി എയര്‍ടെല്‍ പുതിയ രണ്ട് ഡാറ്റ പ്ലാനുകള്‍ പ്രഖ്യാപിച്ച് . 48, 98 എന്നീ രണ്ടു പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 48 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ ഉപയോഗിക്കാം. 98 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 6ജിബി ഡാറ്റയാണ് ലഭിക്കുക. ഈ പ്ലാനിന് ഒപ്പം ദിവസം 10 നാഷണല്‍ എസ്എംഎസും ഫ്രീയുണ്ട്.

ദിവസവും വലിയ ഡാറ്റ ഉപയോഗം ഇല്ലാത്തവരെ ഉദ്ദേശിച്ചാണ് ഇരു പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം 248 പ്ലാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. 1.4 ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ദിവസവും ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ചെയ്യാം. ദിവസം 100 എസ്എംഎസും ലഭിക്കും. ഓഫര്‍ വാലിഡിറ്റി 28 ദിവസമാണ്.

Read more

ജിയോയുടെ പ്ലാനുകളെ കടത്തിവെട്ടാനാണ് എയര്‍ടെലിന്റെ നീക്കങ്ങളെങ്കിലും ജിയോയുടെ നിരക്കുകള്‍ ഇപ്പോഴും താഴെയാണ്. എയര്‍ടെല്ലിനേക്കാള്‍ 20 മുതല്‍ 25 ശതമാനം കുറഞ്ഞ നിരക്കിലാണ് ജിയോ ഡാറ്റ നല്‍കുന്നത്. ജിയോയുടെ 98 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് രണ്ടു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ നല്‍കുന്നു. എയര്‍ടെല്ലിന്റെ 119 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് ജിയോ നല്‍കുന്നത്.