5ജി നെറ്റ്‌വര്‍ക്ക്‌ ആരംഭിച്ചിട്ട് ഒരു മാസം മാത്രം; അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി എയര്‍ടെല്‍

രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക്‌ തുടങ്ങി ആദ്യ മാസത്തില്‍ തന്നെ 10 ലക്ഷം വരിക്കാരെ സ്വന്തമാക്കിയതായി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, വാരണാസി, ചെന്നൈ, ബെംഗളൂരു, സിലിഗുരി, ഹൈദരാബാദ്, നാഗ്പൂര്‍ എന്നീ എട്ട് നഗരങ്ങളിലാണ് എയര്‍ടെല്‍ ടെലികോം 5ജി പ്ലസ് സേവനങ്ങള്‍ ആരംഭിച്ചത്.

ഘട്ടം ഘട്ടമായാണ് ഈ നഗരങ്ങളില്‍ 5ജി അവതരിപ്പിക്കുന്നത്. 5ജിയുടെ തുടക്ക ദിവസങ്ങളാണെങ്കിലും ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം വളരെ പ്രോത്സാഹജനകമാണെന്ന് ഭാരതി എയര്‍ടെല്‍ സിടിഒ രണ്‍ദീപ് സെഖോണ്‍ പറഞ്ഞു.

Read more

എയര്‍ടെല്ലിന്റെ 4ജി ഉപഭോക്താക്കള്‍ക്ക് 5ജി ആസ്വദിക്കാന്‍ അവരുടെ സിമ്മോ പ്രീപെയ്ഡ് പ്ലാനോ അപ്ഗ്രേഡ് ചെയ്യേണ്ടതില്ല എന്നതാണ് ശ്രദ്ധേയം. അവര്‍ക്ക് ഒരു 5ജി ഫോണ്‍ മാത്രമാണ് ആവശ്യമുള്ളത്. 5ജി ഫോണും എയര്‍ടെല്ലിന്റെ 5ജി നെറ്റ്വര്‍ക്കും ലഭ്യമായാല്‍ സേവനം ഉപയോഗിക്കാം.