ഐഫോണ്‍ വില്‍പനയില്‍ ഇടിവ്; നേട്ടമുണ്ടാക്കി സാംസങും വാവേയ്‌യും

2019- ലെ ആദ്യപാദത്തില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ എട്ടു ശതമാനത്തിന്റെ ഇടിവ്. ഐഫോണുകളുടെ വില്‍പ്പന ഇടിഞ്ഞതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം സാസങും അമേരിക്ക വിലക്കേര്‍പ്പെടുത്തിയ വാവേയ്‌യും വില്‍പനയില്‍ നേട്ടമുണ്ടാക്കി.
കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകളിലാണ് ഇത് പറയുന്നത്.

2019- ലെ ആദ്യമൂന്ന് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഐഫോണ്‍ വില്‍പനയില്‍ 20 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചൈനയില്‍ ആപ്പില്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് ആഗോള വിപണിയെയും ദോഷകരമായി ബാധിച്ചിരിക്കുന്നത്. വാവേയ് കമ്പനിക്കെതിരെ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും ചൈനീസ് പ്രസിഡന്റ് ജിന്‍പിങും നിരക്ക് കൂട്ടിയിരുന്നു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവയാണ് ചൈന നടപ്പിലാക്കിയത്. ഇതോടെ ഐഫോണ്‍ നിര്‍മ്മാണം ചെലവേറിയതായി.

ഇതിന്റെ ഫലമായി ഐഫോണിന് 14 ശതമാനം വരെ വില ഉയരുമെന്നാണ് വിവരം. ഇത് പിന്നെയും ആപ്പിളിനെ  പ്രതിസന്ധിയിലാക്കും. അതിനാല്‍ ഐഫോണ്‍ നിര്‍മ്മാണം 15 മുതല്‍ 30 ശതമാനം വരെ ചൈനയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് മാറ്റാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. ചൈനീസ് വിപണിയില്‍ ആപ്പിളിനെ മറികടന്ന് വാവെയ് ഏറ്റവും വില്‍പനയുളള പ്രീമിയം ഫോണ്‍ നിര്‍മ്മാതാക്കളായി. അതേസമയം സാംസങിന് ആഗോള വിപണിയുടെ നാലിലൊന്ന് വിഹിതം പിടിച്ചടക്കാനായി. സാംസങിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണിത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍