Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

വില കുറഞ്ഞ മാക്ബുക്ക് വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിള്‍

, 12:30 pm

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണിയില്‍ ആപ്പിളിന് ലഭിക്കുന്ന സ്ഥാനം ചില്ലറയല്ല. ഉയര്‍ന്ന വിലയാണ് പലപ്പോഴും ഈ കേമനില്‍ നിന്ന് ഒരു പറ്റം ഉപഭോക്താക്കളെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. മാക് മിനി ഡെസ്‌ക്ക്ടോപ്പ് അവതരിപ്പിക്കാനും കമ്പനി നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

ഇപ്പോഴത്തെ മാക്ബുക്ക് എയറിനോട് സാമ്യമുള്ളതാകും പുതിയ മോഡല്‍. 13 ഇഞ്ച് ഡിസ്പ്ലേയുള്ള മോഡല്‍ ഉയര്‍ന്ന റെസല്യൂഷനിലെ ആപ്പിളിന്റെ റെറ്റിന വേര്‍ഷനോടു കൂടിയതാവും. 12 ഇഞ്ച് ഡിസ്പ്ലേയുള്ള മാക്ബുക്ക് 2015-ലാണ് ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചത്. പിന്നീട് അവതരിപ്പിച്ച മാക്ബുക്ക് എയറിന്റെ വില തുടങ്ങുന്നത് 1300 ഡോളറില്‍ ആണെന്നതിനാല്‍ ഈ മോഡലില്‍നിന്ന് സാധാരണ ഉപഭോക്താക്കള്‍ അകന്നു നിന്നിരുന്നു.

ഈ പോരായ്മ പുരിഹരിച്ച് മാറിനില്‍ക്കുന്ന ഉപഭോക്താക്കളെ കൂടി തങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള വലിയ ഓര്‍ഡറുകളും വില കുറഞ്ഞ മാക്ബുക്ക് അവതരിപ്പിക്കുന്നതിലൂടെ ആപ്പിള്‍ ലക്ഷ്യം വയ്ക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ മോഡല്‍ പുറത്തിറങ്ങും എന്നാണ് കരുതുന്നത്.

Advertisement