Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ജിയോയെ കടത്തിവെട്ടി ഓഫര്‍ സുനാമിയുമായി ബിഎസ്എന്‍എല്‍; 149 രൂപയക്ക് പ്രതിദിനം നാല് ജിബി ഡാറ്റ

, 5:20 pm

ഐപിഎല്‍ സീസണ്‍ മാതൃകയില്‍ ഫുട്‌ബോള്‍ ലോകകപ്പിലും ഓഫറുകള്‍ പ്രഖ്യാപിച്ച് നേട്ടമുണ്ടാക്കാനുള്ള കരുനീക്കങ്ങളിലാണ് രാജ്യത്തെ ടെലികോം ദാതാക്കള്‍. ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ പ്രതിദിനം മൂന്ന് ജിബി ഉപയോഗിക്കാം എന്ന ഓഫര്‍ വന്നതിനു പിന്നാലെ അതിനെ കടത്തിവെട്ടി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഡേറ്റാ എസ്ടിവി 149 എന്നാണ് പ്ലാനിന്റെ പേര്.

ഇതില്‍ പ്രതിദിനം നാല് ജിബി ഡാറ്റ ഉപയോഗിക്കാം. 28 ദിവസത്തെ കാലാവധിയില്‍ 112 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക.ഈ ഓഫര്‍ പ്രകാരം ഒരു ജിബി ഡാറ്റയ്ക്ക് 1.3 രൂപ മാത്രമാണ് ചെലവ് വരിക. ഒരു ടെലികോം കമ്പനി ഇത്രയും കുറഞ്ഞ നിരക്കില്‍ ഡാറ്റ നല്‍കുന്നത് ഇതാദ്യമായാണ്.

വന്‍ ഓഫറുകളുമായി ജിയോ, എയര്‍ടെലിനെ മറികടക്കുക ലക്ഷ്യം

ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് ബിഎസ്എന്‍എല്‍ ഈ ഓഫര്‍ നല്‍കുന്നത്. അതേ സമയം ഈ പ്ലാനില്‍ സൗജന്യ വോയ്‌സ് കോള്‍, എസ്എംഎസ് എന്നിവ ലഭിക്കില്ല. എന്നാല്‍ ഈ ഓഫര്‍ മുംബൈ, ഡല്‍ഹി എന്നീ സര്‍ക്കിളുകളില്‍ ലഭിക്കില്ല.

Advertisement