Connect with us

TECH UPDATES

ബിഎസ്എന്‍എല്‍ കടല് കടക്കുന്നു, ഇത് പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാട്

, 4:40 pm

മറ്റ് ടെലകോം ദാതാക്കളുടെ മത്സര നീക്കത്തില്‍ പിന്നിലാകാതിരിക്കാന്‍ പുതിയ നീക്കവുമായി ബിഎസ്എന്‍എല്‍. രാജ്യാന്തരതലത്തിലേക്കും വൈഫൈ സേവനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ബിഎസ്എന്‍എല്‍. നൂറ് രാജ്യങ്ങളില്‍ 4.4 കോടി വൈഫൈ ഹോസ്‌പോട്ടുകളുടെ സേവനം ലഭ്യമാക്കുന്ന പദ്ധതി ബിഎസ്എന്‍എല്‍ ആരംഭിച്ചു. പൊതു സ്ഥലങ്ങള്‍, അന്താരാഷ്ട്ര വിമാനങ്ങള്‍, റെയില്‍ സംവിധാനം എന്നിവിടങ്ങളില്‍ നിന്നുള്ള ഹോട്ട്സ്പോട്ടുകള്‍ ഉപയോഗപ്പെടുത്താം.

ബിഎസ്എന്‍എലിന്റെ ‘മൈ ബി.എസ്.എന്‍.എല്‍’ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് വൈഫൈ പ്ലസ് സേവനം ലഭ്യമാവുക. ഈ സേവനം ലഭ്യമാകണമെങ്കില്‍ ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. വിവിധ രാജ്യങ്ങളിലും വന്‍കരകളിലും ഈ സേവനം ലഭ്യമാവും. മൂന്ന് താരിഫ് പ്ലാനുകള്‍ക്ക് കീഴിലാണ് വൈഫൈ പ്ലസ് സേവനം ലഭ്യമാവുക.

999 രൂപയുടെ റീച്ചാര്‍ജില്‍ ഏഴ് ദിവസത്തേക്കും 1599 രൂപയ്ക്ക് 15 ദിവസത്തേക്കും 1999 രൂപയ്ക്ക് ഒരു മാസത്തേക്കും അന്താരാഷ്ട്ര വൈഫൈ ഉപയോഗിക്കാം. ആദ്യമായാണ് ഒരു ഇന്ത്യന്‍ മൊബൈല്‍ ഓപ്പറേറ്റര്‍ വൈഫൈ സേവന രംഗത്ത് ഇത്രയും വലിയൊരു ചുവടുവെപ്പ് നടത്തുന്നതെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ആര്‍.കെ മിത്തല്‍ പറഞ്ഞു.