Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ആര്‍ത്തവമുള്ള സ്ത്രീകളെ അമ്പലത്തില്‍ കയറ്റൂ; കൗതുകമുണര്‍ത്തി വീഡിയോ ഗെയിം

, 12:22 pm

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ ഒരു രസകരമായ വീഡിയോ ഗെയിം ശ്രദ്ധ നേടുകയാണ്. രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വീഡിയോ ഗെയിമായ ദര്‍ശന്‍ ഡൈവേര്‍ഷ നാണ് ശബരിമലയിലെ ക്ഷേത്ര പ്രവേശനവുമായി സാമ്യത പുലര്‍ത്തുന്നത്. ഇന്റര്‍നാഷണല്‍ ഗെയിം ഡെവലപ്പേഴ്സിന്റെ കീഴിലുള്ള, ഗ്ലോബല്‍ ഗെയിം ജാം 2016 ല്‍ ബ്രൂക്ലിനില്‍ വെച്ച് സംഘടിപ്പിച്ച ഇവന്റിലായിരുന്നു ഗെയിം ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

ആചാരം (Ritual) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പദ്മിനി റായ് മുറേയ്, ജോയല്‍ ജോണ്‍സന്‍, കെ വി കേതന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗെയിം നിര്‍മ്മിച്ചത്.സാരി ധരിച്ച് തലയില്‍ പൂവ് ചൂടി വരുന്ന സ്ത്രീകള്‍ കോണിപ്പടികള്‍ കയറിയാണ് ക്ഷേത്ര ദര്‍ശനം നടത്തേണ്ടത്. ദര്‍ശനത്തിന് എത്തുന്നവരില്‍ ആര്‍ത്തവാവസ്ഥയിലുള്ള സ്ത്രീകളുണ്ടെങ്കില്‍ പൂജാരിയുമായി മല്ലിട്ടു വിജയിച്ചാല്‍ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ആര്‍ത്തവമുള്ള സ്ത്രീകളുടെ മുകളില്‍ ചുവന്ന ലൈറ്റ് ഇടവിട്ട് കത്തുന്നുണ്ടാകും. ഗെയിമില്‍ സ്ത്രീകളായോ, അവരെ തടയാനെത്തുന്ന പൂജാരിയായോ കളിക്കാവുന്നതാണ്.

‘രണ്ട് വര്‍ഷം മുമ്പ് ഗെയിം നിര്‍മ്മിക്കുമ്പോള്‍ ഇതു പോലെ വ്യാപകമായി പ്രചരിക്കുമെന്നോ കാലികമായ പ്രസക്തി ആര്‍ജ്ജിക്കുമെന്നോ യാതൊരു മുന്‍വിധിയും ഉണ്ടായിരുന്നില്ല. രസകരമായ ആശയമായതിനാല്‍ അതുമായി മുന്നോട്ട് പോവുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇത്തരം വിലക്കുകളോട് യോജിക്കാന്‍ കഴിയില്ല’ , റായ് മുറേയ് പറഞ്ഞു. ദര്‍ശന്‍ റെസ്ട്രിക്ഷന്‍ സ്ത്രീപക്ഷ ചിന്തകളെ ഉണര്‍ത്തുന്ന ഗെയിമാണെന്നും, ഉപയോഗിക്കുന്ന സ്ത്രീകള്‍ എല്ലാം തന്നെ ഗെയിം ആസ്വദിക്കുന്നുണ്ടെന്നും റായ് മുറേയ് കൂട്ടിച്ചേര്‍ത്തു.

Advertisement