Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

സെക്കന്‍ഡ് ഹാന്‍ഡ് ഉത്പന്നങ്ങളുടെ വില്‍പ്പന ഇനി ഫ്‌ളിപ്പ്കാര്‍ട്ട് വഴിയും; പുതിയ വെബ്‌സൈറ്റ് അവതരിപ്പിച്ചു

, 2:41 pm

ഇന്ത്യയിലെ മുന്‍ നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ സംരഭവുമായി രംഗത്ത്. സെക്കന്‍ഡ് ഹാന്‍ഡ് ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള പുതിയൊരു പ്ലാറ്റ്‌ഫോമാണ് കമ്പനി തുറന്നിരിക്കുന്നത്. 2GUD.com (ടൂഗുഡ്) എന്നാണ് ഇന്നലെ കമ്പനി അവതരിപ്പിച്ച വെബ്സൈറ്റിന്റെ പേര്. ഇത് തല്‍ക്കാലം മൊബൈല്‍ ബ്രൗസറുകളില്‍ മാത്രമേ ലഭ്യമാകൂ. താമസിയാതെ ടൂഗുഡിന് സ്വന്തമായി ആപ്പും ഡെസ്‌ക്ടോപ് വെബ്സൈറ്റും കമ്പനി ലഭ്യമാക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ സെക്കന്‍ഡ്ഹാന്‍ഡ് വില്‍പനശാലയായിരിക്കും ടൂഗുഡ് എന്നാണു കമ്പനിയുടെ പറയുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് ഉത്പന്നങ്ങളുടെ വില്‍പന ഇന്ത്യയില്‍ ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും ഫ്ളിപ്കാര്‍ട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇത്തരം വില്‍പനക്കാരിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടാബ്ലറ്റ്, ഇലക്ട്രോണിക് അക്സസറീസ് തുടങ്ങിയവയാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. മറ്റ് ഉപകരണങ്ങള്‍ പിന്നീട് വില്‍പനയ്ക്കെത്തും. പുതിയ ഉപകരണങ്ങളേക്കാള്‍ 50 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവിലാകും വില്‍പന. ഉപകരണത്തിന്റെ പഴക്കവും അവസ്ഥയും കണക്കിലെടുത്താവും വില നിശ്ചയിക്കപ്പെടുക. ഇന്ത്യയിലെ രണ്ടാം നിര ഉപയോക്താക്കളിലേക്കും കടന്നു ചെല്ലുകയാണ് പുതിയ ചുവടുവെയ്പ്പിലൂടെ ഫ്‌ളിപ്പ്കാര്‍ട്ട് ലക്ഷ്യം വയ്ക്കുന്നത്.

Advertisement