999 രൂപയ്ക്ക് തകര്‍പ്പന്‍ 4ജി സ്മാര്‍ട്ട്ഫോണുമായി വോഡഫോണും ഫ്ലിപ്കാര്‍ട്ടും

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ടും പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോണും ചേര്‍ന്ന് കുറഞ്ഞ നിരക്കിലുള്ള 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്ഫോണുകളായിരിക്കും രണ്ടു കമ്പനികളും ചേര്‍ന്ന് ലഭ്യമാക്കുക. മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഫ്ളിപ്കാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്നത്.

തിരഞ്ഞെടുത്ത ചില എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ്‍ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഫ്ളിപ്കാര്‍ട്ടില്‍നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ ഓഫറുകള്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

പ്രതിമാസം 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസക്കാലം റീചാര്‍ജ് ചെയ്താല്‍ മാത്രമേ ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുകയുള്ളൂ. 18 മാസം തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ 900 രൂപയും ബാക്കിയുള്ള 18 മാസം റീചാര്‍ജ് ചെയ്താല്‍ 1,100 രൂപയുമാണ് ക്യാഷ് ബാക്കായി ലഭിക്കുക. അതായത് ആകെ 2000 രൂപയുടെ ക്യാഷ് ബാക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഈ തുക വോഡഫോണിന്റെ എം-പെസ വാലറ്റിലേക്കാണ് നിക്ഷേപിക്കുക. ഈ തുക പിന്നീട് ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനായി ഉപയോഗിക്കുകയോ, അല്ലെങ്കില്‍ ആ തുക പിന്‍വലിക്കുകയോ ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ