ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയാണ്. ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ഇംഗ്ലീഷ് എങ്ങനെ മെച്ചപ്പെടുത്താം, ഇംഗ്ലീഷ് എങ്ങനെ തെറ്റ് കൂടാതെ സംസാരിക്കാം തുടങ്ങിയവ ഗൂഗിളില്‍ നിരന്തരമായി സെര്‍ച്ച് വരുന്ന വിഷയങ്ങളാണ്.
ഇംഗ്ലീഷ് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. അതിന് ഓണ്‍ലൈനില്‍ നിരവധി പോംവഴികളുണ്ട്. അതിലൊന്നാണ് മൊബൈല്‍ ആപ്പുകള്‍. പ്ലേ സ്റ്റോറില്‍ അനവധി നിരവധി ആന്‍ഡ്രോയിഡ് ആപ്പുകളുണ്ടെങ്കിലും അതില്‍ ഏറ്റവും ലളിതവും ഗുണകരവുമായ ആപ്പാണ് ഹലോ ഇംഗ്ലീഷ്. മലയാളത്തില്‍ മാത്രമല്ല, എണ്ണമറ്റ ഭാഷകള്‍ ഈ ആപ്പിലുണ്ട്. ഈ ഭാഷകളില്‍നിന്നെല്ലാം ഇംഗ്ലീഷ് പഠിക്കാവുന്നതാണ്.
നിരവധി ക്ലാസുകള്‍ക്ക് പുറമെ സംസാരിച്ചും വായിച്ചും ഗെയിം കളിച്ചുമുള്ള പഠനം ഇതിലൂടെ സാധ്യമാണ്. പ്രീമിയം കോഴ്സുകളും ഈ ആപ്പിലൂടെ ലഭ്യമാണ്. എല്ലാ ഭാഷകളിലുമായി രണ്ടരക്കോടി ആളുകള്‍ ഉപയോഗിക്കുന്നൊരു ആപ്പാണിത്. ഈ അപ്പ് ഇന്ന് ലഭ്യമായതില്‍ വച്ച് ഒരു മികച്ച ആപ്പ് ആണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഡിക്ഷണറി സൗകര്യവും ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് ദിവസേന ഓരോ വാക്ക് പഠിക്കാനുള്ള മെസ്സേജ് ലഭിക്കുന്നതിനു പുറമെ സംശയങ്ങള്‍ ചോദിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ഗൂഗിളിന്റെ 2016ലെ മികച്ച ആപ്പുകളുടെ പട്ടികയില്‍ ഇടംനേടിയിട്ടുള്ള ഹലോ ഇംഗ്ലീഷ് ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും ഏതാനും ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇന്റര്‍വ്യൂവിനോ പരീക്ഷയ്ക്കോ മറ്റോ പങ്കെടുക്കാനായി തയാറെടുപ്പ് നടത്തുന്നവര്‍ക്ക് ഈ ആപ്പ് വലിയ പ്രയോജനമായിരിക്കും.