Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ഇന്ത്യയിലെ ഏറ്റവും അഫോര്‍ഡബിള്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്ഫോണുമായി ഇന്റക്സ്

, 1:17 pm

സെല്‍ഫി പ്രേമികളായ ഓണ്‍ ദ് ഗോ മില്ലീനിയല്‍സിനായി പ്രമുഖ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ ഇന്റക്സ് ലയണ്‍സ് ടി1 പ്ലസ് എന്ന പുതിയൊരു മോഡല്‍ അവതരിപ്പിച്ചു. 5 ഇഞ്ച് ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്ഫോണായ ലയണ്‍സ് ടി1 പ്ലസ് അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഫോണാണ്. 2.5ഡി കെര്‍വ്ഡ് ഗ്ലാസും ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രത്തിന് സമാനമായ ക്വാളിറ്റിയും ഉറപ്പു നല്‍കുന്ന ഫോണ്‍ അപാരമായ ആകര്‍ഷണീയതയോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 5564 രൂപ മാത്രമാണ് ഫോണിന്റെ വില.

ഫ്ളാഷ് എലവേറ്റ് ഫോട്ടോഗ്രഫിയെ വേറെ നിലവാരത്തിലേക്ക് എത്തിക്കുന്ന 8+2 എംപി ഡ്യുവല്‍ ക്യാമറകളാണ് ഫോണിലുള്ളത്. ഡാര്‍ക്ക്, നൈറ്റ് മോഡുകളില്‍ പോലും മിഴിവുള്ളതും ക്വാളിറ്റിയുള്ളതും ചെറിയ ഡീറ്റെയ്ലുകളെ പോലും എടുത്തു കാണിക്കുകയും ചെയ്യുന്ന 8 എംപി റിയര്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണീയത. ബോക്കെ എഫക്ട് പോലുള്ള ഫീച്ചറുകള്‍ കൊണ്ട് മികച്ച സെല്‍ഫി എക്സ്പീരിയന്‍സ് നല്‍കാന്‍ ഈ ഫോണിന് സാധിക്കും. റിയല്‍ ടൈമായി മാത്രമല്ല പിന്നീട് ചിത്രം എഡിറ്റ് ചെയ്യുമ്പോഴും ബോക്കെ എഫക്ട് ഉപയോഗിക്കാന്‍ സാധിക്കും. ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടോ ഫോര്‍ഗ്രൗണ്ടോ അനായാസം മാറ്റാന്‍ സാധിക്കുന്ന ബാക്ക്ഗ്രൗണ്ട് ചെയ്ഞ്ച് എഫക്ട് ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നു. വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍ പോലും മേന്മയുള്ള ചിത്രങ്ങള്‍ ലഭിക്കാന്‍ നൈറ്റ് ഷോട്ട് ഉപയോഗിക്കാം.

സ്മാര്‍ട്ട്ഫോണ്‍ വാങ്ങിക്കുന്നവര്‍ നല്‍കുന്ന പ്രഥമ പരിഗണനകളില്‍ ഒന്നാണ് ഫോണിന്റെ ക്യാമറയുടെ ശേഷി. ലയണ്‍സ് ടി1 പ്ലസ് അവതരിപ്പിച്ചതോട് കൂടി വിപണിയില്‍ 6000 ത്തില്‍ താഴെ വിലയുള്ള ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്ഫോണ്‍ എന്നൊരു പുതിയ വിഭാഗം തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ക്യാമറയുടെ ഉയര്‍ന്ന ഗുണമേന്മ കൊണ്ട് ഡ്യുവല്‍ സെല്‍ഫി ഡിവൈസ് വിപണിയിലെ ഗെയിം ചെയിഞ്ചറായിരിക്കും’. ഇന്റെക്സ് ടെക്നോളജീസ്, ഡയറക്ടര്‍, നിധി മാര്‍ക്കണ്ഡെയ് പറഞ്ഞു.

5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയോട് കൂടി വരുന്ന ലയണ്‍സ് ടി1 പ്ലസില്‍ ഉപയോഗിച്ചിരിക്കുന്നത് 2.5 ഡി കര്‍വ്ഡ് ഗ്ലാസാണ്. ടച്ചും സൈ്വപും കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ ഇതിലൂടെ സാധിക്കും. 2ജിബി റാം, 1.3 ജിഗാഹേര്‍ട്ട്സ് ക്വാഡ് കോര്‍ പ്രോസസര്‍, 32 ബിറ്റ് ക്വാഡ് കോര്‍ സ്പ്രെഡ്ട്രം 9850 ചിപ്സെറ്റ് എന്നിവ ഈ 4ജി വോള്‍ട്ട് സ്മാര്‍ട്ട്ഫോണിന് സ്മൂത്ത് പെര്‍ഫോമന്‍സ് നല്‍കുന്നതിനൊപ്പം മള്‍ട്ടി ടാസ്‌ക്കിങിനും സഹായിക്കുന്നു.

ആന്‍ഡ്രോയിഡ് 7.0 നോഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് 2400 എംഎഎച്ച് എല്‍ഐ-അയണ്‍ ബാറ്ററിയാണ്.

128 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാവുന്ന 16ജിബി റോമാണ് ഫോണിലുള്ളത്. ഇഷ്ടമുള്ളതൊക്കെയും ഫോണില്‍ സേവ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ജി സെന്‍സര്‍, പ്രോക്സിമിറ്റി, ലൈറ്റ് സെന്‍സര്‍ എന്നിവയോടെയാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

പവര്‍ഫുള്‍ സ്പെസിഫിക്കേഷന്‍സിന് പുറമെ ഇന്റക്സ് കീ പ്രീ-ലോഡഡ് ഫീച്ചര്‍ സര്‍വീസസും ആളുകള്‍ക്ക് ഉപയോഗിക്കാം. അത്തരത്തിലൊന്നാണ് ഡേറ്റാ ബാക്ക് എന്നത്. ഡേറ്റ സേവ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണിത്. 500 എംബി വരെ ഡേറ്റാ ബാക്ക് സൗജന്യമായി നല്‍കുന്നൊരു ആപ്പാണിത്. മെസേജ് ടൈപ്പിങും മറ്റും എളുപ്പമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണ് സ്വിഫ്റ്റ് കീ. ക്യുആര്‍ കോഡ് ഓട്ടോമാറ്റിക്കായി ഡീക്കോഡ് ചെയ്യുന്ന ക്യുആര്‍ കോഡ് സ്‌കാനര്‍. പരിധിയില്ലാതെ പാട്ടുകള്‍ കേള്‍ക്കാന്‍ ഗാന.

ബ്ലാക്ക്, ഷാംപെയ്ന്‍ എന്നീ നിറങ്ങളില്‍ ഡ്യുവല്‍ സെല്‍ഫി ഫോണായ ലയണ്‍സ് ടി1 പ്ലസ് ലഭ്യമാണ്.

Advertisement