90 ശതമാനം വരെ സാധനങ്ങള്‍ക്ക് വിലക്കിഴിവ്; ഐഫോണ്‍ വില കുത്തനെ വീഴും; ഗൃഹോപകരണങ്ങള്‍ ഇരട്ടിവാങ്ങാം; ഓഫറുകളുടെ പെരുമഴക്കാലവുമായി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ

ഉപയോക്താക്കൾ കാത്തിരിക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയിൽ ഉടൻ വരുന്നു. വാര്‍ഷിക വില്‍പനമേളയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രധാന ഡീലുകള്‍ ഫ്‌ളിപ്കാര്‍ട്ട് പുറത്തുവിടും. വില്‍പനമേളയുടെ പ്രത്യേക ടീസറുകൾ ഇതിനോടകം തന്നെ പേജുകളിൽ എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഐഫോണ്‍ മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രതീക്ഷിക്കാം.

ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ വില്‍പനമേള. അതിനാൽ തന്നെ ഇന്റല്‍ പ്രൊസസറുകളോടെയെത്തുന്ന ലാപ്‌ടോപ്പുകള്‍ക്ക് മികച്ച ഡീലുകള്‍ ഇത്തവണ പ്രതീക്ഷിക്കാം. ഐഫോണുകളുമായി ബന്ധപ്പെട്ട ഡീലുകള്‍ ഒക്ടോബര്‍ ഒന്നിന് തന്നെ പുറത്തുവിടും. ഒക്ടോബര്‍ മൂന്നിന് സാസംങ് ഡീലുകളും, ഒക്ടോബര്‍ നാലിന് പോകോ ഡീലുകളും റിയൽമി ഡീലുകളും ഡിസ്‌കൗണ്ടുകളും പുറത്തുവിടും.

ഇലക്ട്രോണിക്‌സ്, ആക്‌സറീസ് എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവുമെന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രഖ്യാപനം. ടിവിയ്ക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 80 ശതമാനം കിഴിവുണ്ടാവും. ഫാഷന്‍ ഉല്പന്നങ്ങള്‍ക്ക് 60-90 ശതമാനം വരെ വിലക്കിഴിവുണ്ടാവും.

ബ്യൂട്ടി, കായിക ഉല്പന്നങ്ങള്‍ക്ക് 60 മുതല്‍ 80 ശതമാനം വരെ കിഴിവുണ്ടാവും. ഫര്‍ണിച്ചറുകള്‍ക്ക് 85 ശതമാനം വരെ കിഴിവും ഫ്‌ളിപ്കാര്‍ട്ട് ഒറിജിനല്‍സ് ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവും ഫ്‌ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു