17 വര്‍ഷം കൊണ്ട് ഐഡിയ നേടിയത് മറികടക്കാന്‍ ജിയോയിക്ക് വേണ്ടി വന്നത് 16 മാസം!

ഇന്ത്യന്‍ ടെലികോം രംഗത്ത് അത്ഭുതങ്ങള്‍ രചിച്ച് മുന്നേറുകയാണ് റിലേന്‍സ് ജിയോ. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ 17 വര്‍ഷം കൊണ്ടു നേടിയെടുത്ത ത്രൈമാസ വരുമാനം വെറും 16 മാസം കൊണ്ട് മറികടന്നാണ് ജിയോ വീണ്ടും അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍) 6879 കോടി രൂപയാണ് റിലയന്‍സ് ജിയോയുടെ വരുമാനം. ഇതേകാലയളവില്‍ ഐഡിയ നേടിയത് 6700 കോടി രൂപയാണ്.

1997-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐഡിയ 2014-ല്‍ മാത്രമാണ് ആറായിരം കോടിക്കടുത്ത് വരുമാനം നേടാന്‍ തുടങ്ങിയത്. എന്നാല്‍ 2016 സെപ്തംബര്‍ അഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ച ജിയോ വെറും 16 മാസം കൊണ്ടാണ് ഈ വരുമാനപരിധി മറികടന്നിരിക്കുന്നത്. എയര്‍ടെലും പ്രവര്‍ത്തനം തുടങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയിലേക്ക് ഉയര്‍ന്നത്.

ജിയോയുടെ നേട്ടം വെറുതേ വന്നു വീണതല്ല എന്നതാണ് ശ്രദ്ധേയം. 2015-ല്‍ ടെസ്റ്റ് റണ്‍ തുടങ്ങിയ ജിയോ ഇതിനോടകം 2.15 കോടി പ്രവര്‍ത്തനമൂലധനമായി ചിലവിട്ടത്. ഇപ്പോഴും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 17 കൊല്ലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐഡിയ 1.25 ലക്ഷം കോടി രൂപയാണ് ഇതുവരെ ബിസിനസില്‍ ചിലവഴിച്ചത്. എയര്‍ടെലാണെങ്കില്‍ ഇത്രകാലം കൊണ്ട് 2.03 ലക്ഷം കോടി രൂപയും. ഈ അന്തരം കാണുമ്പോളാണ് പണം എറിഞ്ഞ് പണം വാരുന്ന തന്ത്രം ശരിക്കും ക്ലിക്കായെന്ന് തോന്നുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍