ബി.എസ്.എന്‍.എലിന്റെ ആധിപത്യം അവസാനിപ്പിച്ച് അംബാനി, ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍ഡ് ബ്രോഡ്ബാന്‍ഡായി ജിയോ

ഇന്ത്യയിലെ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് മേഖലയിലെ ബിഎസ്എന്‍എലിന്റെ ആധിപത്യം അവസാനിപ്പിച്ച് അംബാനിയുടെ റിലയന്‍സ് ജിയോ. വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവന ദാതാവായി ജിയോ മാറി.

20 വര്‍ഷംബിഎസ്എന്‍എലായിരുന്നു രാജ്യത്തെ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് വമ്പന്‍. 2000ത്തില്‍ ആദ്യമായി അവതരിപ്പിച്ചത് മുതല്‍ ബ്രോഡ്ബാന്‍ഡ് മേഖലയില്‍ അവരെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല.

ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 43 ലക്ഷം പേര്‍ക്കാണ് ജിയോ ഫിക്‌സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലിത് 41 ലക്ഷമായിരുന്നു. ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തില്‍പ്പരം ആളുകളെയാണ് ജിയോ അധികമായി ചേര്‍ത്തത്.

അതേസമയം, ബിഎസ്എന്‍എലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഈ കാലയളവില്‍ ഗണ്യമായി കുറഞ്ഞു. ഒക്ടോബറില്‍ 47 ലക്ഷം വരിക്കാരുണ്ടായിരുന്നിടത്ത് നവംബറില്‍ അത് 42 ലക്ഷമായി കുറഞ്ഞു. മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം നവംബറിലെ കണക്കനുസരിച്ച് 40 ലക്ഷമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ