Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

പ്രളയബാധിതര്‍ക്ക് സഹായവുമായി ഷവോമിയും; വെള്ളം കയറി പണി മുടക്കിയ ഫോണുകള്‍ക്ക് സൗജന്യ സര്‍വ്വീസിംഗ്

, 5:42 pm

കേരളത്തിലെ പ്രളയബാധിതര്‍ക്ക് ചെറു സഹായവുമായി ഇലക്ട്രോണിക്‌സ് രംഗത്തെ കേമന്മാരായ ഷവോമിയും. പ്രളയത്തില്‍ വെള്ളം കയറി പണി മുടക്കിയ ഷവോമി ഫോണുകള്‍ക്ക് സൗജന്യ സര്‍വ്വീസിംഗ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. ഷവോമിയുടെ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ മനു കുമാര്‍ ജയ്ന്‍ ട്വിറ്ററിലുടെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രളയത്തില്‍ വെള്ളം കയറിയ ഫോണുകള്‍ റിപ്പയര്‍ ചെയ്യുമ്പോഴുണ്ടാകുന്ന പണചിലവും നഷ്ടവും ഷവോമി ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് സൗജന്യ സര്‍വ്വീസ് നല്‍കുന്നതെന്ന് മനു കുമാര്‍ ജയ്ന്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനു പുറമെ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് 50 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കേരളത്തിലെ ഷവോമിയുടെ 27 സര്‍വ്വിസ് സെന്ററുകളിലും ആഗസ്റ്റ് 31 വരെ ഈ ഓഫര്‍ ആനുകൂല്യം ലഭിക്കും.

Advertisement