പബ്ജി നിരോധിച്ചതിനു തൊട്ടുപിന്നാലെ സമാനമായ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിമുമായി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗെയിമിംഗ് പബ്ലിഷർ. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ഗെയിമിൻ്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്) എന്നാണ്.
ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഗെയിന്റെ മാര്‍ഗ്ഗദര്‍ശി. വരുമാനത്തിന്റെ 20 ശതമാനം യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റിന് സംഭാവന ചെയ്യും.
https://www.facebook.com/akshaykumarofficial/posts/10158193342843283
“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മ നിർഭർ പദ്ധതിയെ പിന്തുണച്ചു കൊണ്ട്, മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു, ഫിയർലെസ് ആൻഡ് യുണൈറ്റഡ് – ഗാർഡ്സ് ഫൗ-ജി:. വിനോദത്തിന് പുറമെ കളിക്കാർ നമ്മുടെ സൈനികരുടെ ത്യാഗത്തെ കുറിച്ചും പഠിക്കും. മൊത്തം വരുമാനത്തിന്റെ 20% ഭാരത്കീവർ ട്രസ്റ്റിന് സംഭാവന ചെയ്യും”- അക്ഷയ് കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.