Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

VOOC ഫ്ലാഷ് ചാര്‍ജിങ് ഫീച്ചറുമായി ഒപ്പോ; എഫ് 9, എഫ് 9 പ്രോ മോഡലുകള്‍ വിപണിയില്‍

, 3:27 pm

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് പുത്തന്‍ രീതികള്‍ പയറ്റുന്ന പ്രധാന ചൈനീസ് കമ്പനികളില്‍ ഒന്നാണ് ഒപ്പോ. ഇപ്പോള്‍ ഒപ്പോ എഫ്7 വിപണിയില്‍ നേട്ടം കൊയ്തു കൊണ്ടിരിക്കെ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഡലുകളെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് അവര്‍. എഫ് 9, എഫ് 9 പ്രോ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഒപ്പോ. 25ജിബി സെല്‍ഫി ക്യാമറയും, വെള്ളത്തുള്ളിയുടെ ആകാരമുള്ള നോച്ചും, കമ്പനിയുടെ സ്വന്തം VOOC ഫ്ളാഷ് ചാര്‍ജിങുമാണ് മോഡലുകളുടെ പ്രധാന ഫീച്ചറുകള്‍.

VOOC ചാര്‍ജിങ് എന്ന് സംവിധാനം പേരുകേട്ട വണ്‍പ്ലസിന്റെ ഡാഷ് ചാര്‍ജിനോളം വേഗത്തില്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുമെന്നാണ് ഒപ്പോ ഉറപ്പു നല്‍കുന്നത്. രണ്ട് മണിക്കൂര്‍ സംസാരിക്കാന്‍ അഞ്ച് മിനിറ്റ് ചാര്‍ജ് മതിയെന്നാണ് കമ്പനി പറയുന്നത്. അരമണിക്കൂര്‍ കൊണ്ട് 57 ശതമാനം ചാര്‍ജാവും. അതിവേഗം ചാര്‍ജിങ് കാരണം ബാറ്ററി കേടാവാതിരിക്കാന്‍ അഞ്ച് ലെയര്‍ പ്രൊട്ടക്ഷനും നല്‍കിയിട്ടുണ്ട്. 3500 എംഎഎച്ചാണ് ബാറ്ററി. ഇരു മോഡലുകളിലും 16+2 ഇരട്ട പിന്‍കാമറയും 25 മെഗാപിക്‌സല്‍ എച്ച്.ഡി.ആര്‍ മുന്‍കാമറയുമാണ് നല്‍കിയിരിക്കുന്നത്. ഒപ്പൊ F9 ല്‍ സെല്‍ഫി ക്യാമറ 16 മെഗാപിക്‌സലാണ്.

6.3-ഇഞ്ച് വലുപ്പമുള്ള, 19.5:9 അനുപാതത്തിലുള്ള സ്‌ക്രീനാണ് ഫോണിനുള്ളത്. ഫുള്‍ എച്ഡി പ്ലസ് 2340 x 1080 പിക്സല്‍ റെസലൂഷനാണ് ഡിസ്പ്ലെയ്ക്ക്. വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള നോച്ചാണ് ഫോണിനുള്ളത് എന്നതു കൊണ്ട് ഇതിന്റെ സ്‌ക്രീന്‍-ബോഡി അനുപാതം 90.8 ശതമാനമാണ്. ആന്‍ഡ്രോയിഡ് 8.1 ഉപയോഗിച്ചു സൃഷ്ടിച്ച കളര്‍ഒഎസ് 5.2 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. F9 പ്രോയില്‍ 6 ജിബി റാമും 64 ജിബി ഇന്‍േറണല്‍ മെമ്മറിയും നല്‍കിയപ്പോള്‍ F9ല്‍ 4 ജിബി റാമും 64 ജിബി ഇന്‍േറണലുമാണ് നല്‍കിയിരിക്കുന്നത്.

F9, F9പ്രോ എന്നീ മോഡലുകള്‍ക്ക് യഥാക്രമം 19,990, 23990 എന്നിങ്ങിനെയാണ് വില. ഫ്ളിപ്കാര്‍ട്ടിലും ഒപ്പൊ സ്റ്റോറുകളിലും മോഡല്‍ ഓഗസ്റ്റ് 31ന് വില്‍പ്പനയ്ക്കെത്തും. ഓഗസ്റ്റ് 21 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതുമാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ, ജിയോ സിം ഉപയോഗിക്കുന്നവര്‍ക്കും നിരവധി ആനുകൂല്യങ്ങളുണ്ട്.

Advertisement