Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ക്രിസ്മസ് ദിനത്തില്‍ യൂ ട്യൂബിന്റെ വന്‍ ചതി, പ്രതികരണവുമായി സോഷ്യല്‍ മീഡിയ; ഒടുവില്‍ കുറ്റസമ്മതം നടത്തി കമ്പനി

, 5:17 pm

സൈബര്‍ ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂ ട്യൂബിലെ സ്ഥിരം തലവേദനയാണ് പകര്‍പ്പവകാശ ലംഘനം. സാധാരണ ഗതിയില്‍ യൂ ട്യൂബ് അക്കൗണ്ട് ഉപയോഗിക്കുന്നവരാണ് പകര്‍പ്പവകാശ ലംഘിച്ച് വീഡിയോ പോസ്റ്റ് ചെയുന്നത്. ഇത് കണ്ടുപിടിക്കുന്ന പക്ഷം യൂ ട്യൂബ് വീഡിയോ നീക്കം ചെയുന്ന പതിവുണ്ട്. പക്ഷേ ഇതേ തെറ്റ് യൂ ട്യൂബ് ആവര്‍ത്തിച്ചതാണ് സൈബര്‍ ലോകത്തെ പുതിയ സംസാര വിഷയം.

ട്വിറ്ററിലാണ് യൂ ട്യൂബ് അടിച്ചുമാറ്റിയ വീഡിയോ പോസ്റ്റ് ചെയ്തത്. ലില്ലി ഹെവേഷ് തന്റെ യൂ ട്യൂബ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ക്രിസ്തുമസ് വീഡിയോയാണ് യൂ ട്യൂബ് അടിച്ചുമാറ്റിയത്. ക്രെഡിറ്റ് പോലും ലില്ലിക്ക് നല്‍കാതെയാണ് യൂ ട്യൂബ് വീഡിയോ ട്വിറ്റില്‍ പങ്കുവെച്ചത്. ഈ വീഡിയോയിലൂടെ തങ്ങളുടെ ഉപയോക്തക്കള്‍ക്ക് യൂ ട്യൂബ് ക്രിസ്മസ് ആശംസയും നേര്‍ന്നു.

ഇതേസമയം ലില്ലി ഹെവേഷിനെ ഫോളോ ചെയുന്നവര്‍ വീഡിയോ അടിച്ചുമാറ്റിയതാണെന്ന് കണ്ടുപിടിച്ചു. അവര്‍ ട്വിറ്ററിലൂടെ
യൂട്യൂബിനെതിരെ പ്രതികരിച്ചു. ചിലര്‍ തങ്ങളുടെ കമന്റില്‍ ലില്ലിയെ ടാഗ് ചെയ്തു.

ഇതോടെ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ തന്നെ ടാഗുചെയ്തിട്ടില്ലെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലില്ലി പ്രതികരിച്ചു. ക്രെഡിറ്റ് നല്‍കി വേണം ആളുകളുടെ വീഡിയോ അപ്ലോഡുചെയ്യണ്ടേതെന്ന് യൂട്യൂബ് മനസിലാക്കണം. എന്തായാലും തന്റെ ഫീച്ചര്‍ വീഡിയോ യൂട്യൂബ് പങ്കുവച്ചത് മനോഹരമായ ക്രിസ്തുമസ് സമ്മാനമാണെന്നും ലില്ലി പറഞ്ഞു.

24 മണിക്കൂറിന് ശേഷം നിരവധി പേരുടെ പ്രതികരണത്തെ തുടര്‍ന്ന് കുറ്റം സമ്മതം നടത്തി യൂട്യൂബ് ട്വിറ്ററിലൂടെ രംഗത്ത് വന്നു. ലില്ലിക്ക് ക്രെഡിറ്റ് നല്‍കാത്തത് തങ്ങളുടെ തെറ്റാണെന്ന് കാര്യമാണ് യൂട്യൂബ് സമ്മതിച്ചത്.

Advertisement