Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

50 കോടി പേര്‍ക്ക് സൗജന്യ ജിയോഫോണ്‍, 500 രൂപയില്‍ താഴെ 4ജി ഫോണ്‍ ; ടെലികോം വിപണിയില്‍ അടുത്ത വിപ്ലവത്തിനൊരുങ്ങി ജിയോ

, 12:30 pm

ഇന്ത്യന്‍ വിപണിയില്‍ ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ടെലികോം സേവനദാതാക്കളാണ് റിലയന്‍സ് ജിയോ. സൗജന്യ ഡേറ്റയും അത്യാകര്‍ഷകമായ ഓഫറുകളും ജിയോയെ രാജ്യത്തെ മുന്‍നിര കമ്പനിയായി ഉയര്‍ത്തി. ഇപ്പോള്‍ വിപ്ലവകരമായ മറ്റൊരു മുന്നേറ്റത്തിനൊരുങ്ങുകയാണ് ജിയോ. രാജ്യത്ത് ഡിജിറ്റല്‍ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഡിജിറ്റല്‍ മുന്നേറ്റം ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടു.

മൊബൈല്‍ ഫോണ്‍ സൗകര്യം ഇനിയും ലഭിക്കാത്ത ഇന്ത്യയിലെ 50 കോടി ജനങ്ങള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സ്വാതന്ത്ര്യം ഉറപ്പു നല്‍കി കൊണ്ടുള്ള ഓഫറാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഓഫര്‍ അവസാനിക്കും വരെ ഉപഭോക്താക്കള്‍ക്ക് സൗജന്യ നിരക്കില്‍ റിലയന്‍സ് ജിയോ ഫോണുകള്‍ കരസ്ഥമാക്കാം.

സാധാരണ ജനതയ്ക്ക് മികച്ച നിലവാരമുള്ള, എന്നാല്‍ കൈക്കുള്ളില്‍ ഒതുങ്ങുന്ന ഡേറ്റ പ്രദാനം ചെയ്യുന്നതിലൂടെ രാജ്യത്തെ 99 ശതമാനം ജനങ്ങളെയും 4 ജി പരിധിക്കുള്ളിലാക്കുകയാണ് മുന്നേറ്റത്തിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും മികച്ച 4ജി ഡേറ്റാ ഉറപ്പാക്കുന്നതിലൂടെ വീഡിയോ കോളിങ്, മൊബൈല്‍ വീഡിയോ, മൊബൈല്‍ ആപ്ലികേഷനുകള്‍ എന്നിവ ലഭ്യമാകുമെന്ന് ഉറപ്പു വരുത്തും. നിലവില്‍ ഏറ്റവും കുറഞ്ഞ സ്മാര്‍ട്ട് ഫോണിന് തന്നെ 4,000 രൂപയോളം വില വരുന്നിടത്താണ് ജിയോ തങ്ങളുടെ ഫോണ്‍ തത്വത്തില്‍ സൗജന്യ നിരക്കില്‍ നല്‍കാന്‍ ആലോചിക്കുന്നത്.

മറ്റൊരു അത്യാകര്‍ഷക ഓഫറും ജിയോ പ്രഖ്യാപിക്കാനൊരുങ്ങുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി ടെലികോം വിപണിയുടെ അമരക്കാരനാകാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ് ജിയോ. നിലവില്‍ വോള്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ക്ക് 800 രൂപയ്ക്ക് മുകളില്‍ വില നല്‍കണം. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ മറ്റു ഫോണ്‍ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് കുറഞ്ഞ വിലയ്ക്ക് 4ജി ഫോണ്‍ വിപണിയിലിറക്കിയിട്ടുണ്ട്. എന്നാല്‍ 500 രൂപയില്‍ താഴെ വിലയുള്ള 4ജി ഫോണ്‍ പുറത്തിറക്കാനാണ് ജിയോയുടെ പദ്ധതി. ഇതോടൊപ്പം ഒരു മാസത്തേക്ക് 60 മുതല്‍ 70 രൂപ പ്ലാനില്‍ വോയ്‌സ്, ഡേറ്റാ സേവനവും നല്‍കും. വിലകുറഞ്ഞ ഫോണ്‍ നിര്‍മിക്കാനായി ജിയോ ചില കമ്പനികളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisement