Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

എസ് പെന്‍ സംവിധാനം ഉള്‍ക്കൊള്ളിച്ച് സാംസങിന്റെ പുതിയ അവതാരം; ഗാലക്സി നോട്ട് 9 ഇന്ത്യയില്‍ അവതരിപ്പിച്ചു

, 1:02 pm

സാംസങ് ഗാലക്സി നോട്ട് 9 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ മാസംആദ്യം ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ബ്യുടൂത്ത്- ഇനേബിള്‍ എസ് പെന്‍ സംവിധാനം മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഗാലക്‌സി നോട്ട 9 ന്റെ 6 ജിബി/ 8 ജിബി വേരിയന്റുകളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 6.4 ഇഞ്ച് ക്യു.എച്ച്ഡി. പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്ഫിനിറ്റിയാണ് ഡിസ്‌പ്ലെ. 12 മെഗാപിക്‌സലിന്റെ ഡ്യുവല്‍ സെന്‍സര്‍ ക്യാമറയാണ് ഫോണില്‍ ഒരുങ്ങിയിരിക്കുന്നത്. 8 മെഗാപിക്‌സലിന്റേതാണ് മുന്‍ ക്യാമറ. 4000 എംഎഎച്ച് ആണ് ബാറ്ററി.

6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 67,900 രൂപയും 8 ജിബി റാം 512 ജിബി മെമ്മറി മോഡലിന് 84,900 രൂപയുമായിരിക്കും വില വരുക. എച്ച്ഡിഎഫ്സി കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് 6000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, പെടിഎം, സാംസങ് ഓഫ് ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് വില്‍പ്പന. ഓഗസ്റ്റ് 24 മുതല്‍ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകും.

Advertisement