മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കാന്‍ 'ടെലിപ്പതി'; രണ്ടാംഘട്ട പരീക്ഷണത്തിനൊരുങ്ങി ന്യൂറാലിങ്ക്

ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ന്യൂറാലിങ്ക് അതിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങളിലേക്ക്. ന്യൂറാലിങ്ക് തയ്യാറാക്കിയ ബ്രെയിന്‍ ചിപ്പ് ടെലിപ്പതിയുടെ സഹായത്തോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കംപ്യൂട്ടറുകളെ നിയന്ത്രിക്കാനാകും. 2024 ജനുവരിയില്‍ ആയിരുന്നു ന്യൂറാലിങ്കിന്റെ ആദ്യ പരീക്ഷണം നടന്നത്.

ഇതിന് പിന്നാലെ മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ രണ്ടാമത്തെ പരീക്ഷണത്തിന് ന്യൂറാലിങ്ക് തയ്യാറെടുക്കുന്നത്. ബ്രെയിന്‍ ചിപ്പ് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയെങ്കിലും ആദ്യ പരീക്ഷണം വിജയമായിരുന്നു. കിടപ്പുരോഗികളിലാണ് ടെലിപ്പതി പരീക്ഷണം നടത്തുക.

2024 അവസാനത്തോടെ ടെലിപ്പതി കൂടുതല്‍ ആളുകളില്‍ ഘടിപ്പിക്കാനാകുമെന്നാണ് മസ്‌കിന്റെ വാദം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കുമെന്ന് ഇലോണ്‍ മസ്‌ക് പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. മനുഷ്യ ബുദ്ധിയെ സഹായിക്കാന്‍ തലച്ചോറില്‍ ഘടിപ്പിക്കുന്ന ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്നാണ് മസ്‌കിന്റെ വാദം.

ആദ്യ പരീക്ഷണത്തിലുണ്ടായ വീഴ്ചകള്‍ പരിഹരിച്ചുകൊണ്ടാവും ഭാവിയിലെ ശസ്ത്രക്രിയകള്‍. മസ്തിഷ്‌ക ചര്‍മ്മത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്ത നാരുകള്‍ വേര്‍പെട്ടതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ ചിപ്പ് ഘടിപ്പിക്കുക.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ