മലയാളം അതു മതി..; ശ്രദ്ധ നേടി തനിനാടന്‍ എഐ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ഐഎ) സാങ്കേതിക വിദ്യയെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ ഉപയോഗിക്കാവുന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ശ്രദ്ധ നേടി ട്രിഡ്‌സ് (Tridz) സ്റ്റാര്‍ട്ടപ്. ഐഎയെ ഇംഗ്ലീഷ് ഭാഷയുടെ ചട്ടക്കൂടില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് പ്രാദേശികമാക്കിയതിന് പിന്നില്‍ ഒരു കൂട്ടം മലയാളി ചെറുപ്പക്കാരാണെന്നതാണ് ശ്രദ്ധേയം.

കോഴിക്കോടും ബംഗളൂരുവുമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്‍ഡിക്എഐ (indicai.in) വെബ്‌സൈറ്റിലൂടെ ഇന്ത്യയിലെ ഏതു പ്രാദേശിക ഭാഷയിലും നമുക്ക് ആവശ്യമുള്ള വിവരങ്ങളും ചിത്രങ്ങളും എഐ ടൂള്‍ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കാം. മെഷീന്‍ ട്രാന്‍സ്ലേഷന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുന്നത്.

പ്രാദേശിക ഭാഷയില്‍ നല്‍കുന്ന നിര്‍ദേശങ്ങളിലൂടെ എഐ ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആദ്യ വെബ്‌സൈറ്റാണ് ഇതെന്നാണ് കമ്പനി സ്ഥാപകനും സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ടുമായ സഫ്‌വാന്‍ എരൂത്ത് അവകാശപ്പെടുന്നത്.

നിലവില്‍ എഐ ടൂളികള്‍ ജനറേറ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും പാശ്ചാത്യ കേന്ദ്രീകൃതമാണെന്ന് കാണാം. ഇതിനെ മറികടന്ന് എഐ മോഡലുകളെ ഇന്ത്യന്‍ പശ്ചാത്തല ഡേറ്റ ഉപയോഗിച്ച് നവീകരിക്കരിച്ചിരിക്കുകയാണ് ഇവര്‍.

രേഖാചിത്രം പോലുള്ളവ നിര്‍മിക്കാനും ഇതിലൂടെ സാധിക്കും. ഇന്ത്യയിലെ ഏതു ഭാഷയില്‍ വേണമെങ്കിലും കുറ്റവാളിയുടെ രൂപം എ.ഐക്ക് പറഞ്ഞുകൊടുക്കാം. ലോഗിന്‍ ചെയ്ത് ചെറിയ തുക നല്‍കി ഏതൊരാള്‍ക്കും സൈറ്റ് ഉപയോഗിക്കാം.

സഫ്‌വാനൊപ്പം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായ ഷെഹ്സാദ് ബിന്‍ ഷാജഹാന്‍, മുനീബ് മുഹമ്മദ്, പ്രോഡക്ട് ഡിസൈനര്‍ നിഹാല്‍ എരൂത്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ നാടന്‍ എഐ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം