നായകന്‍ വീണ്ടും വരും.., ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലേക്ക് തിരികെ വരും; മസ്‌കിന്റെ തീരുമാനം നിര്‍ണായകം; ആഞ്ഞടിച്ച് ബൈഡന്‍

മേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലേക്ക് തിരികെ വരുമെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ വിലക്ക് നീക്കുമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. വിലക്ക് ധാര്‍മികമായി ശരിയല്ലെന്നും ട്വിറ്റര്‍ ഏറ്റെടുക്കുന്നത് പൂര്‍ത്തിയായാല്‍ വിലക്ക് നീക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്റര്‍ പൂര്‍ണമായി മസ്‌ക് ഏറ്റെടുത്തതോടെ എല്ലാവരും പ്രതീക്ഷിക്കുന്നത് ട്രംമ്പിന്റെ തിരിച്ചുവരവാണ്.

ട്വിറ്ററിനെ ഒരു മെഗാഫോണ്‍ പോലെ ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു ഡോണള്‍ഡ് ട്രംപ്. അദ്ദഹം ട്വിറ്റര്‍ വഴി നടത്തിയ ആഹ്വാനങ്ങള്‍ ഒരു ഘട്ടത്തില്‍ അമേരിക്കയെ ഒരു കലാപ ഭൂമിയാക്കിയേക്കുമോ എന്നതിനാലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. ട്വിറ്ററില്‍ നിന്ന് ഒരാളെയും ആജീവനാന്തം ബ്ലോക്ക് ചെയ്യരുത് എന്നതാണ് മസ്‌കിന്റെ പ്രഖ്യാപിത നയം. ഇതുതന്നെയാണ് ട്രംപിന്റെ മടങ്ങിവരവിന് സാധ്യത കല്‍പിക്കുന്നതും

എട്ട് കോടിയിലധികം ഫോളോവേഴ്സുള്ള @realDonaldTrump എന്ന ഹാന്റിലാണ് ട്രംപ് ഉപയോഗിച്ചിരുന്നത്. തിരുച്ചുവരവിലും ഇതുതന്നെയായിരിക്കും ട്രംപിന് നല്‍കുക. യുഎസ് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആദ്യം മരവിക്കപ്പെട്ടത്. ചരിത്രത്തിലാലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്.

ട്രംപ് ട്വിറ്ററിലേക്ക് സജീവമായി തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിട്ടുണ്ട്. നുണകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരുപകരണം ലോകത്തിലെ സമ്പന്നനായ മനുഷ്യന്‍ വാങ്ങിയെന്നാണ് ബൈഡന്‍ പറഞ്ഞത്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക് 4400 കോടി രൂപക്കാണ് ട്വിറ്റര്‍ സ്വന്തമാക്കിയത്.

Latest Stories

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

ബാഴ്‌സലോണയുടെ മുൻ സഹതാരം ലൂയിസ് സുവാരസിന് വൈകാരിക സന്ദേശം നൽകി നെയ്മർ ജൂനിയർ

"വിൻ്റേജ് റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു, അബ് ഹോഗി ബദ്മോഷി" ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വൈറലാവുന്ന ആരാധകരുടെ പ്രതികരണങ്ങൾ

സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 900-ാം ഗോളിനെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി ടോണി ക്രൂസിൻ്റെ രസകരമായ ട്വീറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നു