Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ ട്വിറ്റര്‍, ഇനി എല്ലാ അക്കൗണ്ടിനും ‘ബ്ലൂ ടിക്ക്’

, 5:37 pm

വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങി ജനപ്രിയ സോഷ്യല്‍ മാധ്യമമായ ട്വിറ്റര്‍. പ്രമുഖ വ്യക്തിക്കള്‍ക്ക് മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ തീരമാനിച്ചിരിക്കുകയാണ് ട്വിറ്റര്‍. ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2009 ലാണ് വെരിഫൈഡ് ബ്ലൂ ടിക്ക് സംവിധാനം ട്വിറ്റര്‍ ആരംഭിക്കുന്നത്. പ്രശസ്ത വ്യക്തികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മാത്രം ലഭിക്കാറുള്ള വെരിഫൈഡ് ചിഹ്നം ഓണ്‍ലൈന്‍ സമൂഹത്തില്‍ ഒരു അഭിമാന സൂചകമായും പരിഗണിക്കപ്പെടുന്നുണ്ട്. നിലവില്‍ വെരിഫൈഡ് അക്കൗണ്ട് ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ അതിനുള്ള കാരണം വ്യക്തമാക്കി ട്വിറ്ററിന് അപേക്ഷനല്‍കണം. പക്ഷെ തിരിച്ചറിയല്‍ പ്രക്രിയയ്ക്കായി സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയിലേതെങ്കിലും നല്‍കേണ്ടി വരുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഉപയോക്താക്കളുടെ വ്യക്തിത്വവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് ട്വിറ്റര്‍ ഇപ്പോള്‍ നടത്തുന്നത്. ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സേവനങ്ങളിലൊന്നാവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആ നേട്ടത്തിന് ഞങ്ങള്‍ ഏറെ ശ്രമിക്കേണ്ടതുണ്ടെന്നറിയാമെന്നും ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി പറഞ്ഞു.

Advertisement