Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ഫെയ്‌സ്ബുക്കിനെ വിറപ്പിച്ച് ഉപയോക്താക്കള്‍ ‘വെറൊ’യ്ക്ക് പുറകേ, കാരണം കേമം!

, 12:58 pm

ഇപ്പോള്‍ ഇന്റര്‍നെറ്റിലെ മുഖ്യ ചര്‍ച്ചാ വിഷയമായി ഇടംപിടിച്ചിരിക്കുകയാണ് വെറൊ. എന്താണ് വെറൊയെന്നല്ലേ. ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും പോലുള്ള ഒരു സാമൂഹ്യ മാധ്യമമാണിത്. വെറൊ എന്നത് ഒരു പുതിയ സംവിധാനമല്ല. മൂന്ന് വര്‍ഷം മുമ്പ് സാമൂഹ്യ മാധ്യമ ശ്രേണിയിലേക്ക് ചേക്കേറിയതാണ് വെറൊ. അതും ഫെയ്‌സ്ബുക്കിന് ഒരു എതിരാളിയാണ് തങ്ങളെന്ന് സ്വയം അവകാശപ്പെട്ടു കൊണ്ടു തന്നെ. പക്ഷേ സംഭവം അത്രയങ്ങ് കത്തിയില്ല. എന്നാല്‍ ഇപ്പോള്‍ കാര്യം കീഴ്‌മേല്‍ മറിഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി വെറൊ ഡൗണ്‍ലോഡ് ചെയ്യാന്‍ തിരക്ക് കൂടുകയാണ്.

ശരിക്കും പറഞ്ഞാല്‍ അത്ര മേന്മയൊന്നും അവകാശപ്പെടാനില്ലാത്ത ആപ്പാണിത്. സുഗമമായി പ്രവര്‍ത്തിക്കുക പോലുമില്ല. ഡൗണ്‍ലോഡു ചെയ്ത പലര്‍ക്കും ആപ് ഉപയോഗിക്കാനേ സാധിച്ചിട്ടുമില്ല. എന്നിട്ടും ആളുകള്‍ ഇതിലേക്ക് ഇരച്ചെത്തുന്നു. കാരണമെന്തെന്നല്ലേ,
തങ്ങളുടെ സര്‍വീസ് ഉപയോഗിക്കുന്നതിനു താമസിയാതെ ഫീസ് ഏര്‍പ്പെടുത്തുമെന്ന കമ്പനിയുടെ പ്രസ്താവനയാണ് ആളുകളെ ഇളക്കി വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കാരണം. പെയ്ഡ് അവുകയാണോ എന്ന വിചാരിച്ച് ഉയോക്താക്കള്‍ ഫ്രീയായി വെറൊയെ സ്വന്തമാക്കാന്‍ ഇരച്ചെത്തി അത്രമാത്രം.

മറ്റൊന്ന് ധാരാളം ഫോളോവെഴ്സുള്ള ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളായ ചില കലാകാരന്മാര്‍ തങ്ങള്‍ വെറൊയിലേക്കു ഒന്നു കളം മാറ്റി നോക്കുകയാണെന്നു പറഞ്ഞതും ആപ്പിനോടുള്ള താത്പര്യം വര്‍ധിപ്പിച്ച ഘടകങ്ങളില്‍ ഒന്നാണ്. പക്ഷേ, ആളുകള്‍ ഇടിച്ചു കയറിത്തുടങ്ങിയത് വെറൊയുടെ ആപ് പണിമുടക്കി. പലര്‍ക്കും സൈന്‍-അപ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഈ കടമ്പകളെല്ലാം കടന്നാലും പലര്‍ക്കും ഒരു പോസ്റ്റ് പോലും നടത്താന്‍ കഴിയുന്നില്ലതാനും.

ഇത്തരമൊരു പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംഗതി സത്യമാണെന്നും തങ്ങളുടെ ആപ്പിനും സെര്‍വറുകള്‍ക്കും ഇത്രയധികം ആളുകളെ താങ്ങാന്‍ സാധിക്കുന്നില്ലെന്നും വെറൊ അധികൃതര്‍ അറിയിച്ചു. എന്നാല്‍ എത്രയും പെട്ടെന്ന് വേണ്ടതു ചെയ്യുമെന്നും ക്ഷമയോടെയുള്ള കാത്തിരിപ്പിനു നന്ദി എന്നുമാണ് വെറൊ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചത്. എന്തായാലും വെറൊയുടെ മാര്‍ക്കറ്റകിംഗ് തന്ത്രം ക്ലിക്കായി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിന് മുകളിലാള്‍ക്കാര്‍ വെറൊ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.

Advertisement