Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

, 2:07 pm

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍ അവതരിപ്പിച്ചു. വോഡഫോണ്‍ സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

158 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ദിവസേന ഒരു ജിബി ഡാറ്റയും ലഭിക്കും. ദിവസേന 250 മിനിറ്റും, ആഴ്ചയില്‍ 1000 മിനിറ്റുമാണ് വോയ്‌സ് കോളിന് സൗജന്യമായി ലഭിക്കുക. 151 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ദിവസേന ഒരു ജിബി ഡാറ്റയും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനാണ് വോഡഫോണിന്റെ 158 രൂപയുടെ പുതിയ പ്ലാന്‍. ജിയോ 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ദിവസേന നൂറ് എസ്എംഎസ്, ദിവസേന 1.5 ജിബി ഡാറ്റ എന്നിവയാണ് നല്‍കുന്നത്. എയര്‍ടെലും 169 രൂപയ്ക്ക് സമാനമായ പ്ലാന്‍ നല്‍കുന്നുണ്ട്.

Advertisement