വാട്‌സ്ആപ്പ് സവിശേഷമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതു വഴി വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനായി സാധിക്കും. വീഡിയോ കോളിനു വേണ്ടി പുതിയ ബട്ടണാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നത്. ഈ ബട്ടണ്‍ ഉപയോഗിച്ച് കണക്ഷന്‍ നഷ്ടമാകാതെ വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സാധിക്കും.
നിലവില്‍ വോയ്‌സ് കോള്‍ കട്ട് ചെയ്യാതെ വീഡിയോ കോള്‍ ലഭ്യമാക്കുകയില്ല. പുതിയ സംവിധാനം വഴി വോയ്‌സ് കോള്‍ കട്ട് ചെയ്യാതെ വീഡിയോ കോള്‍ നടത്താന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ വോയ്‌സ് കോള്‍ വിന്‍ഡോയില്‍ വീഡിയോ കോളിലേക്ക് മാറാനുള്ള പുതിയ ബട്ടന്‍ ഉണ്ടാകും.
വോയ്‌സ് കോള്‍ നടത്തുന്ന വേളയില്‍ ഈ ബട്ടണ്‍ അമര്‍ത്തണം. അതിനു ശേഷം മറുവശത്തുള്ള വ്യക്തി വീഡിയോ കോള്‍ റിക്വസ്റ്റ് അംഗീകരിക്കണം. എന്നാല്‍ മാത്രമേ വീഡിയോ കോള്‍ സാധ്യമാകൂ.