Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ടെസ് മോഡല്‍ പെയ്‌മെന്റ് സംവിധാനവുമായി വാട്ട്‌സ്ആപ്പ്, ബീറ്റാ വേര്‍ഷനില്‍ ടെസ്റ്റിംഗ് തുടങ്ങി

, 9:00 am

ഗൂഗിളിന്റെ പെയ്‌മെന്റ് ആപ്പ് പ്രവര്‍ത്തിക്കുന്നത് യുപിഐ അടിസ്ഥാനപ്പെടുത്തിയാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെയ്‌മെന്റ് ആപ്പ് സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഐഒഎസ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ ഫീച്ചര്‍ റോള്‍ ഔട്ട് ചെയ്തിട്ടുണ്ട്.

ഗൂഗിളിന്റെ ടെസ് ഇന്ത്യയില്‍ ഉപയോക്താക്കളെ നേടിയെടുത്തത് വന്‍ ഓഫറുകള്‍ കൊടുത്തും സ്‌ക്രാച്ച് കാര്‍ഡിലൂടെ ക്യാഷ് ബാക്ക് കൊടുത്തുമാണ്. എന്നാല്‍, ഇന്ത്യയില്‍ വലിയ യൂസര്‍ ബേസുള്ള വാട്ട്‌സ്ആപ്പ് ഇതേ സാങ്കേതിക വിദ്യ അവതരിപ്പിക്കുമ്പോള്‍ അത് ടെസിനും പേടിഎമ്മിനും തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

ബീറ്റാ വേര്‍ഷനിലെ പെയ്‌മെന്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമല്ല. ഇന്ത്യയിലെ സെലക്ടട് യൂസേഴ്‌സിന് മാത്രമെ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളു, ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ്‌സ് മെനുവിലൂടെയാണ് പെയ്‌മെന്റ് ഫീച്ചറിലേക്കുള്ള ആക്‌സസ്. പെയ്‌മെന്റ്‌സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഡിസ്‌ക്ലെയിമര്‍ വിന്‍ഡോയും ഒപ്പം ബാങ്കുകളുടെ ലിസ്റ്റും പ്രത്യക്ഷപ്പെടും.

അക്കൗണ്ടുള്ള ബാങ്ക് തെരഞ്ഞെടുത്ത് യുപിഐ വഴി ബന്ധിപ്പിച്ചാല്‍ എളുപ്പത്തില്‍ പണമയക്കാന്‍ സാധിക്കും. യുപിഐ പെയ്‌മെന്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചിട്ടുള്ള ആളുകള്‍ക്ക് ഒരു പിന്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മതി. അല്ലാത്തവര്‍ പിന്‍ ക്രിയേറ്റ് ചെയ്തു വേണം സൗകര്യം ഉപയോഗിക്കാന്‍.

വാട്ട്‌സ്ആപ്പ് പെയ്്‌മെന്റ് ഫീച്ചര്‍ അപ്‌ഡേറ്റ് ലഭിച്ചിട്ടുള്ള ഉപയോക്താക്കള്‍ക്കെ ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമാകുകയുള്ളു. കഴിഞ്ഞ വര്‍ഷം മുതല്‍ വാട്ട്‌സ്ആപ്പ് പെയ്‌മെന്റ് ഫീച്ചര്‍ വരുന്നുവെന്ന കാര്യം പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

Advertisement