വാട്ട്സ്ആപ്പ് റിയാക്ഷന്‍സ് എന്ന ഫീച്ചര്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകള്‍ക്ക് ഇപ്പോള്‍ ഈ പ്രത്യേകത ലഭ്യമാണ്. സാധാരണ പ്രതികരണത്തിന് പുറമേ ഈ ആപ്പുകളില്‍ രസകരമായ ആനിമേറ്റഡ് ഇമോജികള്‍ ഉപയോഗിച്ചും ഒരാള്‍ക്ക് സന്ദേശങ്ങളോട് പ്രതികരിക്കാന്‍ കഴിയും.
എന്നാല്‍ വാട്ട്സ്ആപ്പ് തല്‍ക്കാലം ആനിമേറ്റഡ് ഇമോജികള്‍ തത്കാലം അവതരിപ്പിക്കുന്നില്ല പകരം, സാധാരണ ഇമോജികള്‍ ഉപയോഗിച്ച് ചില സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള ഓപ്ഷനാണ് ഇത്. വാട്ട്‌സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്, ഉപയോക്താക്കള്‍ ഏതെങ്കിലും സന്ദേശത്തില്‍ ടാപ്പ് ചെയ്താല്‍ മതിയാകും, ആപ്പ് ഒരു ഇമോജി ബോക്‌സ് പ്രദര്‍ശിപ്പിക്കും.
അതിനുശേഷം നിങ്ങള്‍ക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം, ഭാവിയില്‍ കൂടുതല്‍ ഇമോജികളും സ്‌കിന്‍ ടോണുകളും വാട്ട്‌സ്ആപ്പ് ഈ ഫീച്ചറിലേക്ക് ആഡ് ചെയ്യും എന്നാണ് വിവരം.
പ്രഖ്യാപനം വന്നെങ്കിലും ഇത് ആഗോളതലത്തിലുള്ള എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കളിലേക്കും എത്താന്‍ ഏകദേശം ഒന്നോ രണ്ടോ ആഴ്ചകള്‍ വേണ്ടിവരും.
ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് പുറമേ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വലിയ ഫയലുകള്‍ പങ്കിടാനും കഴിയും, വാട്ട്‌സ്ആപ്പ് ഫയല്‍ കൈമാറ്റം വലുപ്പം 100എംബി-യില്‍ നിന്ന് 2GB-ലേക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ, വാട്ട്സ്ആപ്പ് ഒരു ഗ്രൂപ്പ് ചാറ്റില്‍ അനുവദിക്കുന്ന പരമാവധി പങ്കാളികളുടെ എണ്ണം ഇരട്ടിയാക്കി – 256 ല്‍ നിന്ന് 512 ആളുകളായി. എന്നിരുന്നാലും, ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേര്‍ക്കാനുള്ള ഫീച്ചര്‍ ഉടന്‍ പൂര്‍ണ്ണമായും നടപ്പാക്കില്ലെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.