യൂട്യൂബിനെ നയിക്കാൻ നീൽ മോഹൻ

ലോകമെമ്പാടും ജനപ്രീതിയുള്ള വീഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനാണ് യൂട്യൂബ്. ഗൂഗിളിന് കീഴിൽ 25 വർഷത്തെ സേവനം അവസാനിച്ച് യൂട്യൂബിന്റെ നിലവിലെ മേധാവിയായ സൂസന്‍ വൊജ്‌സ്‌കി കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞതോടെ ഇന്തോ-അമേരിക്കൻ പൗരനായ 49 കാരനായ നീൽ മോഹൻ ആണ് ഗൂഗിളിന് കീഴിലുള്ള ജനപ്രിയ വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബിന്റെ പുതിയ സിഇഒ ആയി എത്തുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വമ്പൻ ടെക്ക് കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജരായ സിഇഒമാരുടെ പട്ടികയിൽ ഇനി നീൽ മോഹനും ഉണ്ടാകും. സൂസന് ശേഷം യൂട്യൂബിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികൂടിയാണ് നീൽ മോഹൻ.

നിലവില്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായ നീല്‍മോഹന്‍ 2008 മുതലാണ് ഗൂഗിളിന്റെ ഭാഗമായത്. 2015- ലാണ് അദ്ദേഹം ചീഫ് പ്രോഡക്റ്റ് ഓഫീസറായി നിയമിതനായത്. ലോകമേറ്റെടുത്ത യൂട്യൂബ് ഷോട്ട്സ്, മ്യൂസിക്, സബ്സ്ക്രിപ്ഷൻ ഓഫറുകൾ തുടങ്ങിയ യൂട്യൂബിന്റെ പ്രധാന ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിച്ച ഒരാളാണ് നീൽ മോഹൻ. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും അതേ സർവകലാശാലയിൽ നിന്ന് എംബിഎയും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റിലും സ്റ്റിച്ച് ഫിക്സ് , 23 ആൻഡ് മി എന്നിവയുടെ ബോർഡിൽ അം​ഗമായും നീൽ പ്രവർത്തിച്ചിട്ടുണ്ട്.

നീൽ മോഹന്റെ കീഴിൽ ഗൂഗിളിന്റെ പരസ്യ ബിസിനസ്സ് ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംരംഭങ്ങളിൽ ഒന്നായി മാറിയിരുന്നു. ഇക്കാര്യങ്ങൾ എല്ലാം ഗൂഗിളിന്റെ മറ്റ് എതിരാളികൾ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. 2011-ൽ തങ്ങളുടെ ഉൽപ്പന്ന ശ്രേണി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ട്വിറ്റർ നീൽ മോഹന് മുൻപിൽ ഒരു വമ്പൻ ഓഫറുമായി മുന്നോട്ട് വന്നു. ആ ഓഫർ നീൽ മോഹൻ സ്വീകരിക്കുമെന്ന് പലരും വിശ്വസിച്ചു. എന്നാൽ അദ്ദേഹം അവസാനം അത് നിരസിച്ചു. തങ്ങളുടെ തുറുപ്പുചീട്ടിനെ കൈവിടാൻ ഗൂഗിളും ഒരുക്കമല്ലായിരുന്നു. അദ്ദേഹത്തെ ഗൂഗിളിൽ തന്നെ നിർത്താനായി 828 കോടി രൂപയുടെ സ്റ്റോക്ക് ഗ്രാന്റ് ആണ് ഗൂഗിൾ വാഗ്ദാനം ചെയ്തത്. ഇതോടെ ട്വിറ്ററിന്റെ ഓഫർ അദ്ദേഹം വേണ്ടെന്ന് വെക്കുകയായിരുന്നു.

യൂട്യൂബ് കമ്മ്യൂണിറ്റിയെക്കുറിച്ചും ഉപയോക്താക്കൾക്ക് എല്ലാ കാലത്തും എന്താണ് വേണ്ടതെന്നും മനസ്സിലാക്കുന്ന ഒരു മികച്ച ലീഡറാണ് എന്നാണ് സൂസൻ നീൽ മോഹനെ വിശേഷിപ്പിച്ചത്. താൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷവും നീലിന് കീഴിൽ യൂട്യൂബിന്റെ ഏറ്റവും നല്ല ദിവസങ്ങളാണ് വരാൻ പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഗൂഗിള്‍ ആരംഭിച്ച കാലം തൊട്ട് താന്‍ നീല്‍ മോഹനൊപ്പം പ്രവർത്തിച്ചിട്ടുണ്ട് . യൂട്യൂബിന് ഇനിയും ഒരുപാട് അവസരങ്ങള്‍ മുന്നിലുണ്ട്യൂ. യൂട്യൂബിനെ നയിക്കാന്‍ അനുയോജ്യനായ ഒരു വ്യക്തിയാണ് നീല്‍ മോഹനെന്നും സൂസന്‍ കൂട്ടിച്ചേർത്തു.

Latest Stories

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി