ഇന്ത്യന്‍ വിപണിയില്‍ സാംസങിനെ പിന്തള്ളി ഷിയോമി

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടേതായ സാന്നിധ്യം നാട്ടിയുറപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷിയോമി. ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത് സാംസങിനാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ സാംസങിനെ പിന്‍തള്ളി വില്‍പ്പനയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഷിയോമി.

നാലാം പാദത്തിലെ സ്മാര്‍ട്ട്ഫോണ്‍ വിപിയിലെ മൊത്തം വില്‍പ്പനയുടെ 27 ശതമാനം വില്‍പ്പന നടത്തിയത് ഷിയോമിയാണ്. സാംസങിന്‍റേതാകട്ടെ 25 ശതമാനവും. ഈ കാലയളവില്‍ 70.3 ലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണുകള്‍ സാംസങ് വിറ്റഴിച്ചപ്പോല്‍ ഷിയോമി 80.2 ലക്ഷം യൂണിറ്റുകള്‍ വിറ്റു. മൂന്നാം പാദത്തില്‍ 23.5 ശതമാനം യൂണിറ്റുകള്‍ വീതം വിറ്റഴിച്ച് ഇരുകമ്പനികളും ഒരേ തട്ടിലായിരുന്നു.

റെഡ്മി നോട്ട് 4 റെഡ്മി 5എ എന്നീ മോഡലുകള്‍ക്ക് ലഭിച്ച മികച്ച സ്വീകാര്യതയുടെ വിജയമാണ് വിപണിയില്‍ ഷിയോമിയുടെ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടായത്. ഷിയോമിയുടെ വളര്‍ച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ കടുത്ത മത്സരത്തിലേക്ക് നയിച്ചിരിക്കുകയാണ്. വിവോ, ഓപ്പോ, ലെനോവോ എന്നിവയാണ് വില്‍പ്പനയില്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ