വിലക്കുറവില്‍ അത്ഭുതപ്പെടുത്തി മികച്ച ഫീച്ചറുകളോടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ഷവോമിയുടെ റെഡ്മി സിരീസിലെ ഫോണുകള്‍ വന്‍കുതിച്ചു ചാട്ടമാണ് ഷവോമിയ്ക്ക് വിപണിയില്‍ നേടി കൊടുത്തത്. ഇപ്പോഴിതാ പുതിയ സ്മാര്‍ട്ട് ഫോണ്‍ സിരീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
ഷാവോമിയുടെ ആദ്യ “സിസി” സിരീസ് സ്മാര്‍ട്ട് ഫോണുകള്‍ ജൂലൈ രണ്ടിന് ചൈനയില്‍ അവതരിപ്പിക്കും. യുവാക്കളെ ലക്ഷ്യമിട്ട് പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് വെബ്‌സൈറ്റായ വീബോയില്‍ ഷാവോമി ഒരു പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ഷാവോമി എംഐ സിസി9, എംഐ സിസി 9ഇ എന്നിങ്ങനെ ആയിരിക്കും സിസി സിരീസിലെ ആദ്യ ഫോണുകള്‍ക്ക് കമ്പനി നല്‍കുന്ന പേരുകളെന്നാണ് വിവരം.
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ അനുസരിച്ച് ഫോണില്‍ ഫ്ളിപ്പ് ക്യാമറ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എംഐ സിസി9 ഇ ഫോണില്‍ ഡോട്ട് നോച്ച് സ്‌ക്രീനും 48 മെഗാപിക്‌സല്‍ ക്യാമറ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനവും ആയേക്കും. ഇതില്‍ 32 എംപി സെല്‍ഫി ക്യാമറയും ഉണ്ടാകും.
4000 എംഎഎച്ച് ബാറ്ററി ആയിരിക്കും ഫോണില്‍ എന്നാണ് വിവരം. രണ്ട് ഫോണുകളിലും എട്ട് ജിബി റാം 256 ജിബി സ്‌റ്റോറേജ് വേരിയന്റുകള്‍ ഉണ്ടായേക്കും.