Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH

കേബിള്‍, ഡിടിഎച്ച് കൊള്ളയ്ക്ക് മൂക്കുകയറിട്ട് ട്രായ്; പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ പഴയ സെറ്റ് ഓഫ് ബോക്‌സും ഉപയോഗിക്കാം

, 5:43 pm

കേബിള്‍,ഡിടിഎച്ച് അമിത നിരക്കിന് കടിഞ്ഞാണിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇവയുടെ സേവനങ്ങള്‍ക്കായുള്ള ഇന്‍സ്റ്റാളേഷന്‍, ആക്ടിവേഷന്‍ ചാര്‍ജുകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് ആശ്വാസമേകുന്നതാണ് ട്രായുടെ പുതിയ നിരക്ക്. ഇനിമുതല്‍ 500 രൂപ മാത്രമെ ഇന്‍സ്റ്റാളേഷന്‍ ചാര്‍ജായി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുകയുള്ളു. ഡിസംബര്‍ 29 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇന്‍സ്റ്റാളേഷന്‍ ചാര്‍ജായി 350 രൂപയും ചാര്‍ജിങ് തുകയായി 150 രൂപയുമാണ് പുതിയ താരിഫില്‍ പറയുന്നത്.

മാത്രമല്ല സെറ്റ് ടോപ് ബോക്‌സ് നിര്‍ബന്ധിപ്പിച്ച് വാങ്ങിപ്പിക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
കേബിള്‍, ഡിടിഎച്ച് കണക്ഷനെടുക്കുന്ന ഉപയോക്താവിനെ കൊണ്ടു സെറ്റ് ടോപ് ബോക്‌സ് നിര്‍ബന്ധിച്ച് വാങ്ങുന്ന പതിവുണ്ട്. ഇതിനും കൂടിയാണ് ട്രായ് കടിഞ്ഞാണിട്ടിരിക്കുന്നത്. ഉപയോക്താവിന്റെ കൈവശം മറ്റൊരു സെറ്റ് ടോപ് ബോക്‌സ് ഉണ്ടെങ്കില്‍ കണക്ഷന്‍ തരുന്ന കേബിള്‍ സര്‍വീസിന്റെ സെറ്റ് ടോപ് ബോക്‌സ് തന്നെ വാങ്ങണമെന്ന് നിര്‍ബന്ധിക്കാനാവില്ല. ട്രായിയുടെ ഈ ഉത്തരവ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും മള്‍ട്ടിപ്പിള്‍ സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്കും ബാധകമായിരിക്കും.

നിലവില്‍ ഡിടിഎച്ച് കണക്ഷനുകളുടെ സെറ്റ് ടോപ് ബോക്‌സിന് 1200 രൂപ വരെ വാങ്ങുന്നുണ്ട്. കേബിള്‍ ടിവിക്കാര്‍ 800 മുതല്‍ 900 രൂപ വരെയും വാങ്ങുന്നു. ഈ തുക ഒരിക്കല്‍ നല്‍കിയാല്‍ പിന്നെ തിരിച്ചു കിട്ടില്ല. ഇപ്പോള്‍ പുതിയ ഡിടിഎച്ച് കണക്ഷനെടുക്കുമ്പോള്‍ 2,200 രൂപ നല്‍കണം. സെറ്റ് ടോപ് ബോക്‌സ്, ഇന്‍സാറ്റാളേഷന്‍ ചാര്‍ജ്, ആക്ടിവേഷന്‍ ചാര്‍ജ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

ട്രായിയുടെ നിര്‍ദ്ദേശമനുസരിച്ച് ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കുകയും അതിനു മാത്രം പണം നല്‍കുകയും ചെയ്യം. ഡിടിഎച്ചുകാരും കേബിള്‍ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള 100 എഫ്ടിഎ (ഫ്രീ ടു എയര്‍) ചാനലുകള്‍ തിരഞ്ഞെടുക്കാവുന്നതാണു പുതിയ നിര്‍ദേശം.

Advertisement