ഇനി ഭാഷ ഒരു പ്രശ്‌നമല്ല; ഇഷ്ടഭാഷയിലേക്ക് വീഡിയോ ഓഡിയോ മാറ്റാം; അനലിറ്റിക്‌സ് അനക്കാന്‍ പുതുനീക്കം; അടിമുടി പരിഷ്‌കരണവുമായി യുട്യൂബ്

ഗൂഗിളിന്റ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സറ്റായ യുട്യൂബ് പരിഷ്‌കരണത്തിനൊരുങ്ങുന്നു. കൂടുതല്‍ ജനങ്ങള ആകര്‍ഷിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റ ഭാഗമായി ഇനി ഭാഷ പ്രശ്‌നങ്ങള്‍ ഇല്ലാതെ ഏതു വീഡിയോയും നമ്മുക്ക് ആസ്വദിക്കാം. ഇതിനായി ‘മള്‍ട്ടി ലാന്‍ഗ്വേജ് ഓഡിയോ’ സംവിധാനമാണ് കമ്പനി പുതുതായി കാണ്ടുവന്നിരിക്കുന്നത്.

ഇതിലൂടെ ഭാഷ മനസിലാകാത്ത വിഡിയോകള്‍ ഇനി നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കേട്ട് ആസ്വദിക്കാന്‍ സാധിക്കും. യുട്യൂബ് അല്‍ഗോരിതം മാറ്റുന്നതിന്റ ഭാഗമായാണ് പുതിയ ഫീച്ചറുകള്‍ കൊണ്ടുവന്നിരിക്കുന്നത്. ‘മള്‍ട്ടി ലാന്‍ഗ്വേജ് ഓഡിയോ’ സംവിധാനത്തിലുടെ വീഡിയോ സബ്‌ടെറ്റില്‍ മാറ്റുന്നത് പോല ഇനി ഓഡിയോയും മാറ്റാന്‍ സാധികും.

യുട്യൂബ് സെറ്റിങ്സില്‍ പോയി ക്ലിക്ക് ചയ്താല്‍ പുതുതായി ഓഡിയോ ട്രാക്ക് എന്ന ഓപ്ഷന്‍ ഉണ്ടാകും അത് പരിശോധിച്ചാല്‍ ഏതാക്ക ഭാഷകളില്‍ നമ്മള്‍ക്ക് വിഡിയോ കേള്‍ക്കാമന്ന് അറിയാന്‍ സാധിക്കും. കൊറോണ കാലത്ത് നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് യുട്യൂബ് പുതിയ ഫീച്ചര്‍ പരിഷ്‌കരിച്ചിരിക്കുന്നത്. യുട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതുവരെ നാല്‍പ്പതോളം ഭാഷകളില്‍ ഡബ് ചെയ്ത് 3,500 വിഡിയോകള്‍ അപ്ലോഡ് ചയ്തിട്ടുണ്ട്.

അനലിറ്റിക്‌സ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ഒരു മാസം ഡബ് വിഡിയോ കാണുന്നവരുട എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടന്നും യുട്യൂബ് വ്യെക്തമാക്കി. ‘സബ് ടറ്റില്‍ എഡിറ്റര്‍’ എന്ന ടൂള്‍ ഉപയോഗിച്ച് ക്രിയേറ്റര്‍മാര്‍ക്ക് ഓഡിയോ ട്രാക്ക് ഇടാനാകും. യുട്യൂബില്‍ നേരത്ത അപ്ലോഡ് ചയ്ത വിഡിയോയിലും ഇത്തരത്തില്‍ ഡബ് ചയ്ത് വീണ്ടും അപ്ലോഡ് ചയ്യാനുള്ള സൗകര്യമുണ്ടന്നും യുട്യൂബ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുട്യൂബില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ഒടിടി ഫ്‌ളാറ്റുഫോമുകളുടെ വരോവോടെ യുട്യൂബിന് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ മാസം 34.4 ബില്ല്യണ്‍ വ്യൂസാണ് യുട്യൂബില്‍ നിന്നും ഉണ്ടായത്. മറ്റ് ഒടിടി ഫ്‌ളാറ്റുഫോമുകള്‍ മള്‍ട്ടി ലാന്‍ഗ്വേജ് ഭാഷകളില്‍ പ്രേക്ഷകരെ പിടിക്കാന്‍ തുടങ്ങിയതോടെയാണ് മാറി ചിന്തിക്കാന്‍ യുട്യൂബും തയാറായിരിക്കുന്നത്.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത