യാത്രാപ്രേമികളുടെ വിഷ് ലിസ്റ്റില്‍ ഈ രാജ്യം ഉള്‍പ്പെടുത്തുന്നതിന് ചില കാരണങ്ങളുണ്ട്...

ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന യാത്രികരാണെങ്കില്‍ പോലും ഒരിക്കലെങ്കിലും തായ്‌ലന്‍ഡ് സന്ദര്‍ശിക്കണമെന്ന് മനസ്സില്‍ കരുതുന്നവര്‍ ആയിരിക്കും.യാത്രകളെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും വിഷ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന തായ്‌ലന്‍ഡിന് എന്താണ് ഇത്ര പ്രത്യേകത എന്നാവും. ഐതിഹാസ കമായ ഉഷ്ണമേഖലാ സൗന്ദര്യം, പുരാതന ക്ഷേത്രങ്ങള്‍, അതിശയകരമായ ഭക്ഷണ രംഗങ്ങള്‍, മനംമയക്കുന്ന ദ്വീപ് ബീച്ചുകള്‍, ഊര്‍ജ്ജസ്വലമായ രാത്രിജീവിതം എന്നിവയാല്‍ തായ്ലന്‍ഡിന് ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന ഒരു പ്രത്യേക മാന്ത്രികതയുണ്ട്.പുഞ്ചിരിയുടെ നാട് എന്നും വിളിക്കപ്പെടുന്ന ഈ രാജ്യം ഒരിക്കലും ആരെയും നിരാശപ്പെടുത്തുന്നില്ല.

തായ്‌ലന്‍ഡിലെത്തിയാല്‍ തീര്‍ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ ഇതാ:

പട്ടായ

Opening soon, not yet! Pattaya reopening on 1 Sept might be postponed

അമര്‍ അക്ബര്‍ അന്തോണി എന്ന പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത് കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അവര്‍ ജോലി എടുത്ത് സമ്പാദിക്കുന്ന പൈസ സ്വരുക്കൂട്ടി വയ്ക്കുന്നത് പട്ടായ എന്ന അവരുടെ സ്വപ്ന ഭൂമിയിലേക്ക് പോകുവാനായിട്ടാണ്. എന്തുകൊണ്ടാണ് പട്ടായ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഇത്രയും പ്രശസ്തി ആര്‍ജ്ജിചിരിക്കുന്നത്.പണ്ട് പട്ടായ ഒരു വിചിത്രവും ശാന്തവുമായ മത്സ്യബന്ധന ഗ്രാമമായിരുന്നു. എന്നാല്‍ ഇന്ന് തായ്ലന്‍ഡിലെയും ലോകത്തിലെയും ഏറ്റവും പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണിത്. ആഡംബര റിസോര്‍ട്ടുകളാല്‍ നിറഞ്ഞ ഈ ലക്ഷ്യസ്ഥാനം ഹാറ്റ് സായ് കീവ് (ഡയമണ്ട് ബീച്ച്), കോ സമേത് ബീച്ച് തുടങ്ങിയ ബീച്ചുകളാല്‍ മതിപ്പുളവാക്കുന്നു.രാത്രി ജീവിതമാണ് പട്ടായയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.

ചിയാങ് റായ്

How to Get From Chiang Mai to Chiang Rai

മ്യാന്‍മറിന്റെയും ലാവോസിന്റെയും അതിര്‍ത്തിയിലാണ് ഈ മനോഹരമായ പര്‍വത നഗരം സ്ഥിതി ചെയ്യുന്നത്. ലം നാം കോക്ക് നാഷണല്‍ പാര്‍ക്കിലെ ട്രെക്കിംഗ് ഇവിടുത്തെ വളരെ പ്രശസ്തമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്.പുരാതന വാസസ്ഥലങ്ങളും ബുദ്ധമത ആരാധനാലയങ്ങളും മുതല്‍ മനോഹരമായ പര്‍വതദൃശ്യങ്ങളും മലയോര ഗോത്ര ഗ്രാമങ്ങളും വരെ ഇവിടെയുണ്ട്. ചിയാങ് റായിയുടെ പ്രകൃതിദത്തമായ ഭാഗങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്, ജംഗിള്‍ ട്രെക്കിംഗ് ഒരു മാന്ത്രിക അനുഭവമാണ്.തായ്ലന്‍ഡിലെ ഏറ്റവും വംശീയ വൈവിദ്ധ്യമുള്ള പ്രവിശ്യകളിലൊന്നാണ് ചിയാങ് റായ്.ഏഴാം നൂറ്റാണ്ട് മുതല്‍ ചിയാങ് റായിയില്‍ ജനവാസമുണ്ടായിരുന്നെങ്കിലും 1262-ല്‍ മെങ് റായ് രാജാവ് ലാന്ന രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായി ഇത് സ്ഥാപിച്ചു. തലസ്ഥാനം പിന്നീട് ചിയാങ് മായിലേക്ക് മാറ്റപ്പെട്ടു.ഇന്ന്, ചിയാങ് റായ് സഞ്ചാരികളുടെ പറുദീസയാണ്, ധാരാളം പ്രകൃതിദത്തമായ ആകര്‍ഷണങ്ങളാലും വെള്ളച്ചാട്ടങ്ങള്‍ ആദിവാസി ഗ്രാമങ്ങള്‍ എന്നിവയെല്ലാം ഇവിടത്തെ ആകര്‍ഷണങ്ങളാണ്.

സുഖോത്തായി

Sukhothai Historical Park: A Handy Guide To Explore The Country's History

ഈ വിചിത്രമായ തായ് പട്ടണത്തില്‍ യുനെസ്‌കോ സൈറ്റായ സുഖോതായ് ഹിസ്റ്റോറിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നു. പഴയ നഗര മതിലുകളാല്‍ ചുറ്റപ്പെട്ട ഈ പാര്‍ക്ക് പതിമൂന്നാം നൂറ്റാണ്ടിലെ സുഖോതായ് രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, സ്തൂപങ്ങള്‍ എന്നിവയുടെ സമ്മിശ്രമായ 193 അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്.

ക്രാബി

12 Top-Rated Beaches in Krabi, Thailand | PlanetWare

ആമുഖം ആവശ്യമില്ലാത്ത തായ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ക്രാബി. 200-ലധികം ദ്വീപുകള്‍ ചേര്‍ന്നതാണ് ഈ മനോഹരമായ പ്രവിശ്യ, ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചുകളില്‍ ചിലത് ഇവിടെയുണ്ട്. അതിമനോഹരമായ റെയ്ലേ ബീച്ച് പുരാതന ഗുഹകള്‍ക്ക് ഏറെ പ്രശസ്തമാണ്. ചുണ്ണാമ്പുകല്ലുകളും തെളിഞ്ഞ വെള്ളവും കൊണ്ട് ശ്രദ്ധേയമായ മറ്റൊരു ആകര്‍ഷണമാണ് ഫൈ ഫൈ ദ്വീപുകള്‍. ക്രൂയിസ് യാത്രയും കയാക്കിംഗും പോലെയുള്ള നിരവധി വാട്ടര്‍ സ്പോര്‍ട്സുകള്‍ ആളുകള്‍ക്ക് ഇവിടെ ആസ്വദിക്കാം.

ഫൂക്കറ്റ്

Phuket Thailand Travel Guide | Where to Eat, Drink & Stay in Phuket,  Thailand | Marie Claire (US) |

തായ്ലന്‍ഡില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണ് ഫൂക്കറ്റ്. കടാ നോയി ബീച്ച്, നയ് ഹാര്‍ണ്‍ ബീച്ച്, സുരിന്‍ ബീച്ച് എന്നിങ്ങനെ മനോഹരവും സുന്ദരവുമായ ബീച്ചുകള്‍ക്ക് ആഗോളതലത്തില്‍ ഈ സ്ഥലം ശ്രദ്ധേയമാണ്. ഇത് കൂടാതെ ഫുക്കറ്റിന് ഒരു ആത്മീയ വശം കൂടിയുണ്ട്, അത് നക്കര്‍ഡ് കുന്നിന്റെ മുകളില്‍ കാണാം. ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ് ഇവിടെയുള്ള വാട്ട് ചലോംഗ്.ഫുക്കറ്റിലെ ഫാങ് എന്‍ഗാ ബേ സന്ദര്‍ശിക്കേണ്ട ഒരു മാന്ത്രിക സ്ഥലമാണ്. കോ പാനീയും ജെയിംസ് ബോണ്ട് ദ്വീപുമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തവും ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുത്തതുമായ സ്ഥലങ്ങള്‍.

ചിയാങ് മായ്

Eco-Tourism in Chiang Mai - Green Prophet

തായ്ലന്‍ഡിലെ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചെയിംഗ് മായ്, ഗ്രാമീണ മനോഹാരിതയോടെ യാത്രക്കാരെ സ്വാഗതം ചെയ്യുന്നു. മനോഹരമായ തായ് നഗരം കട്ടിയുള്ള ഉഷ്ണമേഖലാ മഴക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഇത് സഞ്ചാരികള്‍ക്ക് ധാരാളം ടെക്കിംഗിനുള്ള അവസരങ്ങള്‍ നല്‍കുന്നു. മനോഹരമായ ഡോയി ഇന്റനോണ്‍ നാഷണല്‍ പാര്‍ക്ക്, ഡോയി സുതേപ്പ് (ഒരു വ്യൂ പോയിന്റ്), വാട്ട് ഫ്രാ ദാറ്റ് ഡോയ് സുതേപ്പ് എന്നിവ ഇവിടെയായിരിക്കുമ്പോള്‍ പര്യവേക്ഷണം ചെയ്യുന്നത് നഷ്ടപ്പെടുത്തരുത്.മൂടല്‍മഞ്ഞ് നിറഞ്ഞ പര്‍വതങ്ങളുടെയും വര്‍ണ്ണാഭമായ കുന്നിന്‍ ഗോത്രങ്ങളുടെയും നാടാണ് ചിയാങ് മായ്.

കോ സാമുയി

Banyan Tree Samui | A Kuoni Hotel in Koh Samui

ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നായ തായ്ലന്‍ഡിലെ കോ സാമുയി സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് ഈന്തപ്പനകളുള്ള കടല്‍ത്തീരങ്ങളുടെയും പര്‍വതനിരകളുടെ മഴക്കാടുകളുടെയും അനന്തമായ നീല സമുദ്രത്തിന്റെയും മനോഹരമായ കാഴ്ചകളാണ്. നിരവധി ആഡംബര റിസോര്‍ട്ടുകളുള്ള സ്ഥലമാണിത്. ലോകമെമ്പാടുമുള്ള അവധിക്കാല വിനോദ സഞ്ചാരികളെയും ബീച്ച് പ്രേമികളെയും ഈ സൂര്യസ്‌നാന സ്വര്‍ഗ്ഗം ആകര്‍ഷിക്കുന്നു.

ബാങ്കോക്ക്

Bangkok-Thailand-1 - Tourism Authority of Thailand

തായ്ലന്‍ഡിന്റെ വേഗതയേറിയതും തിരക്കേറിയതുമായ തലസ്ഥാനമായ ബാങ്കോക്ക് അതിന്റെ ഊര്‍ജ്ജസ്വലമായ രാത്രി ജീവിതത്തിനും മനോഹരമായ ക്ഷേത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും പേരുകേട്ടതാണ്. ആകര്‍ഷകമായ സിയാം പാരഗണും നിരവധി പരമ്പരാഗത ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റുകളും ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് രംഗത്തിനും നഗരം പ്രശസ്തമാണ്. 8000-ലധികം സ്റ്റാളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇവിടെയുള്ള ചതുചക് മാര്‍ക്കറ്റ്. ഗ്രാന്‍ഡ് പാലസ്, വാട്ട് ഫ്രാ കേവ് (എമറാള്‍ഡ് ബുദ്ധന്റെ ക്ഷേത്രം), ലുംപിനി പാര്‍ക്ക് എന്നിവ നഗരത്തിലെ ഒഴിവാക്കാനാവാത്ത ചില ആകര്‍ഷണങ്ങളാണ്.

അയുത്തായ

13 Top-Rated Tourist Attractions in Ayutthaya | PlanetWare

ബാങ്കോക്കില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പുരാതന നഗരമായ അയുത്തായ. 14-ആം നൂറ്റാണ്ടില്‍ സിയാം രാജ്യത്തിന്റെ കാലത്ത് തായ്ലന്‍ഡിന്റെ തലസ്ഥാനമായിരുന്നു ഇത്. ഇന്ന്, ഈ സ്ഥലം തകര്‍ന്ന നിലയിലാണ്, എന്നാല്‍ ആളുകള്‍ക്ക് യുനെസ്‌കോയുടെ പൈതൃക സ്ഥലമായ അയുത്തയ ചരിത്ര പാര്‍ക്ക് സന്ദര്‍ശിക്കാം.