Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

DESTINATION

സ്പി റ്റി എന്ന സ്വപ്നഭൂമി

, 9:53 pm

ഈ യാത്രയുടെ കഥ തുടങ്ങുന്നത് അങ്ങ് ദൂരെ കശ്മീരില്‍ നിന്നാണ്.അതേ, പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന കാശ്മീര്‍..അമര്‍നാഥും ശ്രീനഗറിനാലും പഹല്‍ഖാമിനലുമെല്ലാം പ്രസിദ്ധമായ കശ്മീര്‍.. അതെ, അവിടം തന്നെയാണ് ഈ കാലാവസ്ഥയില്‍ പോവാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം എന്ന് ഞങ്ങള്‍ തീരുമാനിച്ചു .. അധികം വൈകിയില്ല, സഞ്ചാരി ഗ്രൂപ്പിലെ ഷാന്‍ യല്ലമായിട്ട് ബന്ധപ്പെടുകയും, മനസ്സില്‍ നിറഞ്ഞു നിന്ന സംശയങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുകയും ചെയ്തു.. അങ്ങനെ മനസ്സ് കാശ്മീരിനെ പ്രണയിച്ചു തുടങ്ങിയപ്പോഴായിരുന്നു ജാബിര്‍ എന്ന വ്യക്തിയുടെ പോസ്റ്റ് കണ്മുന്നില്‍ പെട്ടത്.. മനസ്സിന് ചെറിയ ഒരു ചാഞ്ചാട്ടം പോലെ.. പിന്നാലെ തന്നെ ഫസല്‍ റഹ്മാന്റെ പോസ്റ്റും കൂടെ കണ്ടതോടെ മനസ്സ് കശ്മീരിനെ നൈസ് ആയിട്ട് തേച്ചു എന്ന് തന്നെ പറയാം..സ്പിറ്റി എന്ന സ്വപ്നഭൂമിയയോടുള്ള പ്രണയകഥയുടെ തുടക്കവും അന്നുതന്നെ ആയിരുന്നു.. ബാ.. നമുക്ക് ആ കഥ ഒന്ന് കേട്ടുനോക്കാം ………
.

17 ദിവസം 10000 രൂപ ബഡ്ജറ്റില്‍ ഞങള്‍ 10പേര്‍ ഹിമാലയം കണ്ട കഥ

.സ്പിറ്റി വാലി അഥവാ കാസയിലേക് പ്രധാനമായും രണ്ട് റോഡ് മാര്‍ഗങ്ങളാണ് ഉള്ളത്. ഒന്നെങ്കില്‍ ഡല്‍ഹിയില്‍നിന്ന് ഷിംല വഴി റെക്കോങ് പിയോ. അവിടെനിന്ന് കാസ. അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്നും മണാലി വഴി കാസയിലേക്. ഡല്‍ഹി ചണ്ഡീഗഡ് ഷിംല മണാലി എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം കാസയിലേക്ക് എച്ച്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസ് ലഭ്യമാണ്.

റൂട്ട്

1:കാസറഗോഡ് ടു ചണ്ഡീഗഡ് (ട്രെയിന്‍ )

2:ചണ്ഡീഗഡ് ടു കാല്‍കാ ( ട്രെയിന്‍ )

3:കാല്‍കാ ടു ഷിംല (ടോയ് ട്രെയിന്‍ )

അതൊരു സപ്പ്‌ളി കാലം, പോരാത്തതിന് കോരി ചൊരിയുന്ന മഴയും. ഇത് രണ്ടും കൂടെ എങ്ങനെ കൂട്ടി വായിച്ചാലും ഏതൊരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്കും ഒരേയൊരു ഉത്തരം മാത്രം ‘ഉറക്കം ‘.ഹോസ്റ്റലില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട..ഇത് മുന്നില്‍ കണ്ട അമ്മ, വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി എന്ന് ഓര്‍ഡര്‍ ഇട്ടതോടെ കുറച്ചൊക്കെ പഠിച്ചും ബാക്കി സമയം ട്രിപ്പിന്റ പ്ലാനിങ്ങുമെല്ലാമായിട്ട് തള്ളി നീക്കി. ( പഠിക്കേണ്ട സമയത്തു പഠിക്കുക തന്നെ വേണം അനിയന്മാരെ, അല്ലെങ്കില്‍ ഇതാവും അവസ്ഥ ).അങ്ങനെ കര്‍ണനെയും നെപോലെയാനെയും ഭഗത് സിങ്ങിനെയും എല്ലാം മനസ്സില്‍ ധ്യാനിച്ച് പരീക്ഷയും എഴുതി ഒമ്പതാം തീയതി വൈകുന്നരംം 7 മണിക്കുള്ള സമ്പര്‍ക്കകാന്തി ട്രെയിനില്‍ ഞങ്ങള്‍ യാത്ര തിരിച്ചു.കേരളത്തില്‍ നിന്ന് മംഗലാപുരം വഴി ചണ്ഡീഗഡിലേക് ആഴ്ചയില്‍ 2 ദിവസം മാത്രം ആണ് ട്രെയിന്‍ ഉള്ളത്. ശനിയാഴ്ചയും തിങ്കളാഴ്ചയും..അതില്‍ ഒരു തിങ്കളാഴ്ച ആയിരുന്നു ഞങ്ങളുടെ യാത്ര. ഞാന്‍ ഒറ്റക്കല്ല ട്ടോ, കൂടെ ഫിറോസ് മുഹമ്മ്ദ്, സാഞ്ചല്‍ പീറ്റര്‍, ഇര്‍ഷാദ് പോവാല്‍, ശരണ്‍ ഷാന്‍,
രാഹുല്‍ തെക്കേമാടം, എറിക് ജെയിംസ്, സിദ്ധാര്‍ഥ്, അസ്ലം ഖാന്‍ എന്നിങ്ങനെ 9 സുഹൃത്തുക്കളും ഉണ്ട്.

ഹേ?? അതെങ്ങനെ?? ലിസ്റ്റില്‍ ആകെ 8 ആള്‍കാര്‍ അല്ലെ ഉള്ളു,പിന്നെന്താ ഇവന്‍ 9 ആള്‍ക്കാരുടെ കണക്കു പറയുന്നത്?? വെറുതെയല്ല ഇവന് സപ്പ്‌ളി അടിച്ചത് ഇതൊക്കെ അല്ലെ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.?? സംശയിക്കേണ്ട, ഒരാളെ ഞാന്‍ മനഃപൂര്‍വം ആ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതാ.. എന്തുകൊണ്ട് എന്നല്ലേ? അത് അവനെ പറ്റി അങ്ങനെ ഒറ്റ വാക്കില്‍ ഒന്നും പറഞ്ഞാല്‍ പോരാ.. അതു തന്നെ കാരണം

.”അവന്റെ പേര് ഖുബൈബ്. ട്രിപ്പ് പോവുന്ന അന്ന് വൈകുന്നേരം വരെ ഞങ്ങളുടെ ലിസ്റ്റില്‍ ഇല്ലാത്ത ഒരു വ്യക്തി.

അവസാന പരീക്ഷ എഴുതാന്‍ വേണ്ടി കാലിക്കറ്റില്‍ നിന്ന് കാസര്‍ഗോഡിലേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കുന്ന ഞാന്‍ യാദൃശ്ചികമായി ഖുബൈബ്‌നെ കണ്ടുമുട്ടുന്നു.

.ഇങ്ങള്‍ എന്നാടാ ട്രിപ്പ് പോവുന്നത്? എന്ന് അവന്‍

.ഞങ്ങള്‍ ഇന്ന് വൈകുന്നേരം കേറും കുബ്ര. എന്തേ ചോദിക്കാന്‍?

.ഒന്നുമില്ലടാ എന്ന് ഒരു ചെറിയ പരുങ്ങലോടെ അവന്റെ മറുപടിയും
..എന്തേ നീ വരുന്നോ? പോരുന്നെങ്കില്‍ പോരടാ..നമുക്ക് അടിച്ചു പൊളിക്കാം 😉

.ഹഹ.. എക്‌സാം കഴിയട്ടെ മോനെ ആദ്യം. എന്നിട്ട് നമുക്ക് എല്ലാം ശെരി ആക്കാം ”എന്ന് ചിരിച്ചുകൊണ്ട് നല്ല അസ്സല്‍ മലപ്പുറം ഭാഷയില്‍ ഖുബൈബ്

[തികച്ചും നര്‍മ്മ രൂപത്തിലുള്ള സംഭാഷണ നിമിഷങ്ങള്‍. പക്ഷെ പരീക്ഷ എഴുതി കഴിഞു ഹോസ്റ്റലില്‍ എത്തിയപ്പോഴായിരുന്നു ഞാന്‍ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ട്രിപ്പ് നു വരാന്‍ വേണ്ടി തയ്യാറെടുക്കുന്ന നമ്മുടെ സ്വന്തം ഖുബൈബ് ]


‘എടാ.. നീ ശെരിക്കും വരുന്നുണ്ടോ?? ട്രെയിന്‍ ടിക്കറ്റ് ഒന്നും ബുക്ക് ചെയ്തിട്ടില്ലല്ലോ. എന്താ ചെയ്യുക??

.”അതൊന്നും സാരമില്ല ബ്രോ.. ഞാന്‍ ജനറല്‍ കോച്ചില്‍ സുഖ സുന്ദരമായി കിടന്നോളാം. ‘

.”അപ്പോള്‍ വീട്ടിലോ?? ‘

.”അതൊക്കെ സെറ്റ് ആണ്. ഉമ്മ ഉപ്പ എല്ലാം സമ്മതം അറിച്ചിട്ടുണ്ട് ‘

.ഇതെല്ലാം കേട്ടു അന്ധം വിട്ടിരിക്കുന്ന ലെ ഞാന്‍. ഞങ്ങളുടെ ഒരു മാസത്തെ പ്ലാനിങ് അവനു ഒരു നിമിഷം കൊണ്ട് സാധ്യമായത് കണ്ടപ്പോള്‍, തികഞ്ഞ സന്തോഷം ആണ് തോന്നിയത്. അവസാന നിമിഷം ആണെങ്കിലും ട്രിപ്പിന് വരാന്‍ അവന്‍ കാണിച്ച ആ മനസ്സിനെ ഞാന്‍ നമിച്ചുപോയി. ശെരിക്കും അവന്‍ അല്ലെ ഒരു ശെരിയായ യാത്ര പ്രേമി ഒന്ന് ആലോചിച്ചു നോക്കു. റിസ്‌ക് എടുത്തിട്ട് ആണെങ്കിലും ഈ യാത്ര വരാന്‍ അവന്‍ കാണിച്ച ആ മനസ്സ് അത് സമ്മതിച്ചേ മതിയാവൂ..

.അങ്ങനെ ഞങ്ങള്‍ 10 ആള്‍ക്കാരും മനം നിറയെ സ്വപ്നങ്ങളുമായി മേല്‍ പറഞ്ഞതുപോലെ കാസറഗോഡില്‍ നിന്ന് ചണ്ഡീഗഡിലേക്ക് ട്രെയിന്‍ കയറി.

.ട്രെയിനില്‍ കയറിയപ്പോള്‍ ധാ അതിലേറെ സന്തോഷം. എന്നെ ആദ്യമായിട്ട് ഹിമാലയം എന്ന സ്വപ്നം കൈവരിക്കാന്‍ സഹായിച്ച djaa എന്ന കൂട്ടുകാരന്‍ ആ ട്രെയിനില്‍ ഉണ്ടായിരുന്നു. ഹമീമിനൊപ്പം കസോളിലേക് പോവുകയാണ് അവന്‍.. ധാ തൊട്ടടുത്ത സീറ്റിലേക് നോക്കിയപ്പോള്‍ കോളേജില്‍ കൂടെ പഠിക്കുന്ന ഡാനിഷ് എന്ന പയ്യന്‍. അവന്‍ അവന്റെ കൂട്ടുകാരെ കൂടെ പഞ്ചാബിലേക് ഒരു പ്രൊജക്റ്റ് പ്രെസെന്റഷന് വേണ്ടി പോവുകയാണ്. അങ്ങനെ ആ s9 ബോഗി മുഴുവന്‍ കൈക്കലാക്കി ആട്ടവും പാട്ടുമെല്ലാമായിട് ഞങള്‍ മുന്നോട്ട് കുതിച്ചു. മംഗലാപുരം പിന്നിടുകയും കൊങ്കണ്‍ വഴിയിലേക്കു ട്രെയിന്‍ കേറിയതോടെ നല്ല തണുപ്പ് അനുഭവപ്പെടാന്‍ തുടങി…അതികം വൈകാതെ കൈയിലുള്ള ഭക്ഷണവും കഴിച്ചു നേരെ ഉറക്കത്തിലേക്. അങ്ങനെ ഗോവയെയും ദൂദസാഗറിനെയുമെല്ലാം പിന്നിലാക്കി ട്രെയിന്‍ അടുത്ത ദിവസം ഉച്ചക്ക് പന്‍വേല്‍ സ്റ്റേഷനിലെത്തി ..മഴക്കാലത് കൊങ്കണ്‍ റെയില്‍ പാതയുടെ സൗധര്യം ഒന്ന് കണ്ടറിയേണ്ടത് തന്നെ ആണ്. കടും പച്ച നിറത്തിലുള്ള ചെറുതും വലുതുമായ ചെടികള്‍, ദൂരെ കണ്കുളിര്പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍, പുല്‌മേടുകളെ തൊട്ടരുസി ഒഴുകുന്ന അരുവികള്‍, മഴ കാരണം പൂപ്പലിന്റെ പച്ചപ്പാല്‍ പുതയ്ക്കപ്പെട്ട രഹസ്യങ്ങള്‍ ഉറങ്ങുന്ന മായാവി ഗുഹകള്‍, പിന്നെ നല്ല ഇളം കാറ്റും.. വല്ലാത്ത ഒരു ഫീല്‍ തന്നെ ആണത് :)ഇതൊക്കെ നടന്നുകൊണ്ടിരിക്കുമ്പോഴും ജനറല്‍ ടിക്കറ്റ് പോലും എടുക്കാത്ത ഖുബൈബ് ഇന്നലെ രാത്രി ഉറങ്ങിയതും ഇനി അങ്ങോട്ട് യാത്ര ചെയ്യാന്‍ പോകുന്നതും സ്ലീപ്പര്‍ കോച്ചില്‍ ആണെന്നകാര്യം നിങ്ങള്‍ ഒരിക്കലും മറക്കരുത്.. അവന്റെയൊക്കെ ഒരു ധൈര്യം കടന്നു പോയ സ്ഥലങ്ങളെ എല്ലാം മനസ്സില്‍ ഒന്നൊന്നായി റീവൈന്‍ഡ് അടിച്ചു ഒരു അടിപൊളി മസാല ചായയും കുടിച്ചിരിക്കുമ്പോഴാണ് eric ആ സന്തോഷ വാര്‍ത്ത പറയുന്നത്.. അവന്റെ മുംബയില്‍ ഉള്ള siara എന്ന സുഹൃത് കാണാന്‍ വേറുന്നുണ്ടത്രേ.. പറഞു തീര്‍ത്തതും ധാ അവള്‍ മുന്നില്‍.. ഒരുപാട് നേരം സംസാരിച്ചിരുന്നു ഞങ്ങളെല്ലാവരും കൂടെ.. പല വിഷയങ്ങള്‍ മാറി മറിഞ്ഞു.. അങ്ങനെ അവസാനം ഉച്ചക്കത്തെക്കുള്ള ഭക്ഷണവും സ്‌പോണ്‍സര്‍ ചെയ്തു അവള്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി..അപ്പോഴായിരുന്നു അത് സംഭവിച്ചത് ‘മഴ കാരണം മുംബൈയില്‍ പല ഭാഗത്തും വെള്ളപൊക്കം ഉള്ളതിനാല്‍ ട്രെയിന്‍ റൂട്ട് മാറ്റിയിരിക്കുന്നു’ . രാജസ്ഥാനിലെ കോട്ട വഴി ഡല്‍ഹിയിലേക്ക് പോവേണ്ട ട്രെയിന്‍ ഇഗട്പുരി വഴി ആവും ഇനി സഞ്ചരിക്കുക എന്നത് സാരാംശം. . പുതിയ റൂട്ട് ആയതുകൊണ്ടും , ആ റൂട്ടില്‍ സ്ഥിരം ഓടുന്ന ട്രെയിനുകള്‍ക് വഴി മാറി കൊടുക്കേണ്ടതിനാലും ,ഞങ്ങളുടെ ട്രെയിന്‍ ഏകദേശം 9 മണിക്കൂര്‍ ലേറ്റ് ആയിട്ടായിരുന്നു ഓടിക്കൊണ്ടിരുന്നത് . അങ്ങനെ 11 ആം തിയതി 5:30നു എത്തേണ്ട ട്രെയിന്‍ ചണ്ഡീഗഡ് എത്തിയത് 12 ആം തിയതി രാവിലെ 2 മണിക്ക് . കുറച്ചൊക്കെ ലാഗ് അടിപ്പിച്ചെങ്കിലും, നല്ല കൂതറ ചളികളും , നമ്പൂരിന്റെ അസ്സല്‍ പാട്ടുകളുമെല്ലാം ആയിട്ട് ഞങള്‍ ആ നിമിഷങ്ങളെ ആഘോഷത്തിന്റെ നിമിഷങ്ങള്‍ കൊണ്ട് തരണം ചെയ്തു .

—————-ചണ്ഡീഗഡ് ടു കാല്‍കാ—————

ഒരു കുളി.. ഇതായിരുന്നു ചണ്ഡീഗഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ വന്ന ആദ്യത്തെ ചിന്ത. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, രണ്ടുദിവസമായില്ലേ ഒന്ന് വെള്ളം കണ്ടിട്ട്..

.’ബാത്‌റൂം ശോകം അവസ്ഥ ആവുമോ ‘ എന്ന് അസ്ലം.
.’ബാ.. നമുക്ക് നോകാം’ എന്ന് എന്റെ വക.

.നിസാമുദ്ദിന്‍ റെയില്‍വേ സ്റ്റേഷന്‍ പോലെ ഒന്നും അല്ല.. നല്ല വൃത്തിയുള്ള അന്തരീക്ഷം ആയിരുന്നു ചണ്ഡീഗഡ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. നല്ല വൃത്തിയുള്ള വെയിറ്റിംഗ് റൂമും അതുപോലെതന്നെ പെയ്ഡ് ബാത്‌റൂം എന്നിങ്ങനെ സഞ്ചാരികള്‍ക്ക് ഫ്രഷ് ആവാനുള്ള എല്ലാ സൗകര്യങ്ങളും ചണ്ഡീഗഡ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ ഫ്രഷ് ആയി കാല്‍കയിലേക്കുള്ള ട്രെയിനിനെ പറ്റി അന്വേഷിക്കാന്‍ ഇറങ്ങി ഞങ്ങള്‍.3 മണിക്ക് ട്രെയിന്‍ വരും..3:30നു ചണ്ഡീഗഡ് വിടും. ഏകദേശം 4:15am ആവുമ്പോഴേക്കും കാല്‍കാ സ്റ്റേഷനില്‍.

———–.കാല്‍കാ ടു ഷിംല ടോയ് ട്രെയിന്‍———–

.6 മണിക്കും 6:30നും ട്രെയിന്‍ ഉണ്ടായിരുന്നു. എന്നാല്‍ 6 മണിയുടെ ട്രെയിനില്‍ ജനറല്‍ കോച്ച് ഇല്ലാത്തതിനാല്‍ 6:30ന്റെ ട്രെയിനിനായിരുന്നു ഞങ്ങളുടെ ടിക്കറ്റ്.ആകെ ഒരു ജനറല്‍ കോച്ച് ഉണ്ടാവുകയുള്ളൂ. അതിനാല്‍ ട്രെയിന്‍ വന്നാല്‍ പെട്ടെന്ന് തന്നെ കേറാന്‍ ശ്രമികുക. അല്ലെങ്കില്‍ 5 മണിക്കൂര്‍ ഉടനീളം നിങ്ങള്‍ ദുഖിക്കേണ്ടി വരും. പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങള്‍ നേരെ സീറ്റിലേക്ക്. പിന്നീട് അഞ്ചുമണിക്കൂര്‍ കാഴ്ചകളും കണ്ടു ആശയങ്ങളും കൈമാറി ഫോട്ടോസും എടുത്ത് അവസാനം 12 മണിക്ക് ഷിംലയില്‍.ജീവിതത്തില്‍ ഒരിക്കലെങ്കിലും അടുത്തറിയേണ്ട ഒരു യാത്ര തന്നെയാണ് കാല്‍കാ ഷിംല ടോയ് ട്രെയിന്‍. വളരെ പതുക്കെ പോകുന്ന ട്രെയിനില്‍ നിന്ന് പ്രകൃതിയുടെ ഓരോ ചലനങ്ങളും മനോഹരമായി നമുക്ക് ഒപ്പിയെടുക്കാവുന്നതാണ്. ട്രെയിന്‍ കേറുമ്പോള്‍ ഞങ്ങള്‍ പത്ത് പേരാണ് ഉണ്ടായിരുന്നെങ്കില്‍ തിരിച്ചിറങ്ങുമ്പോള്‍ അതില്‍ ഒരാളുടെ വര്‍ധനവുണ്ടായിരുന്നു. ഒസാമ എന്നാണ് അവന്റെ പേര്.. വാരാണസി സ്വദേശിയാണ്.. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പഠിക്കുകയാണ് പഹയന്‍. ഷിംല കാണാന്‍ വന്നതാണത്രേ.. ഒറ്റയ്ക്കാണ്.അതുകൊണ്ടുതന്നെ പിന്നീടങ്ങോട്ടുള്ള യാത്ര ഞങ്ങളുടെ കൂടെയായിരുന്നു..കുഴപ്പമില്ലാത്ത ഒരു ബഡായി വീരന്‍ ആയിരുന്നു നമ്മുടെ ഒസാമ..എന്ധെന്നാലും സ്‌നേഹം ഉള്ള ഒരു പയ്യന്‍.. എല്ലാവര്‍ക്കും അവനെ ഇഷ്ടമായി..

.————ഷിംല—————-

ഒസാമ കാസയിലേക് ഇല്ല. മൂന്ന് ദിവസം ഷിംല ആണ് അവന്റെ പ്ലാനില്‍.. അതുകൊണ്ട് തന്നെ ട്രെയിന്‍ ഇറങ്ങിയതിനു ശേഷം ഞങ്ങള്‍ നേരെ വെച്ചു പിടിച്ചത് അവന് ഒരു റൂം അന്വേഷിച്ചായിരുന്നു.. 300 രൂപയ്ക്ക് മാള്‍ റോഡില്‍ തന്നെ തരക്കേടില്ലാത്ത ഒരു റൂം അവനു സെറ്റ് ആയി.

.’ നിങ്ങളുടെ ബാഗ് എല്ലാം ഈ റൂമില്‍ വച്ചോളൂ. ഭാരം തൂകി ഇങ്ങനെ നടകണ്ടല്ലോ .. വൈകുന്നേരം ബസ് കയറാന്‍ പോകുമ്പോള്‍ ഇവിടെ വന്ന് ബാഗുമെടുത്ത് പോയാല്‍ മതി. അതല്ലേ എളുപ്പം’എന്ന് അവന്റെ ഒരു ചോദ്യം..

.”നീ പൊന്നപ്പനല്ലടാ.. തങ്കപ്പനാ തങ്കപ്പന്‍”ഇതായിരുന്നു ഒസാമിനെ പറ്റി എല്ലാവര്‍ക്കും ആ നിമിഷം തോന്നിയത്.
.
അങ്ങനെ ബാഗും വെച്ചു, റൂമും പൂട്ടി നേരെ മാള്‍ റോഡിലേക്ക്.

. 1.മാള്‍ റോഡ്

ദിനംപ്രതി ടൂറിസ്റ്റെര്‍സ് കൂടികൊണ്ട് വരുന്ന സ്ഥലമാണ് ഷിംല. അതുകൊണ്ട് തന്നെ കച്ചവടക്കാരും മറ്റ് ബില്‍ഡിംഗ് ങ്ങളുമെല്ലാം എണ്ണത്തില്‍ വളരെ കൂടുതലാണ് ഷിംലയില്‍.. ഒട്ടനവധി ഹോട്ടലുകളും, ചെറിയ കടകളും, ബാങ്കുകളും എല്ലാം നമുക്ക് മാള്‍ റോഡില്‍ കാണാന്‍ പറ്റുന്നതാണ്.

2)ദി റിഡ്ജ്

മനോഹരമായ ഒരു പള്ളി. അതാണ് റിഡ്ജ്. മാള്‍ റോഡിന്റെ ഭംഗിയില്‍ ഇത് വഹിക്കുന്ന ഒരു പങ്ക് ചെറുതൊന്നുമല്..മാള്‍ റോഡിന്റെ മധ്യ നിരയില്‍ പാറിപ്പറക്കുന്ന ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയ്ക്കും എന്ധെനില്ലാത്ത ഒരു വികാരമാണ്.

3) ജക്കൂ ടെംപിള്‍

.മാള്‍ റോഡില്‍നിന്ന് ഏകദേശം 40min നീണ്ടുനില്‍ക്കുന്ന ട്രെക്ക്(ഞങ്ങള്‍ അത് 30 മിനിറ്റ് കൊണ്ട് സാധിച്ചെടുത്തു എന്ന് തന്നെ വേണം പറയാന്‍.തിരിച്ചിറങ്ങാന്‍ 20 മിനിറ്റും ).മറ്റൊരറ്റത് കാത്തിരിക്കുന്നത് ഒരു ഭീമന്‍ ഹനുമാന്‍ വിഗ്രഹം. അങ്ങോട്ടുള നടപ്പാത തികച്ചും വിസ്മയിപ്പിക്കുന്ന ഒന്ന് തന്നെ ആണ്. കോട നിറഞ്ഞ വഴിയരികിലൂടെ പ്രിയ സുഹൃത്തിനോടൊപ്പം പാട്ടുംപാടി കയറാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്. ചുറ്റും നിശബ്ദത.. മിന്നിമായുന്ന ചെറുപക്ഷികള്‍.. സ്വപ്നം സാക്ഷാകരിക്കാനും സാക്ഷാത്ക്കരിച്ചും നമ്മളെ കടന്നുപോകുന്ന വിവിധ സഞ്ചാരികള്‍.. അങ്ങനെ പലതായിരുന്നു ആ ഒരു മണിക്കൂര്‍ യാത്രയില്‍ ഞങ്ങള്‍ക്ക് ലഭിച്ച അനുഭവങ്ങള്‍.. ഷിംലയിലേക് യാത്ര ചെയ്യുന്നവര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു സ്ഥലം…

6:30pm നായിരുന്നു പിയോ ലേക്കുള്ള ഞങ്ങളുടെ ബസ്. Isbt shimla ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് പുറപ്പെടുക.മാള്‍ റോഡില്‍ നിന്ന് 5min നടന്നു മെയിന്‍ റോഡിലേക്ക് വന്നാല്‍ അവിടെ നിന്ന് isbt ലേക്ക് ബസ് ലഭിക്കുന്നതാണ്.ഏകദേശം 10-15min യാത്ര. ബസ് സ്റ്റാന്‍ഡിലെ ഫസ്റ്റ് ഫ്‌ലോറില്‍ ആണ് അധിക വശാലും റെക്കോങ് പിയോ ബസ് ഉണ്ടാവുക. ഏകദേശം ഒരാഴ്ച മുന്നേ എങ്കിലും hrtc യുടെ സൈറ്റില്‍ കയറി സീറ്റ് ഓണ്‍ലൈന്‍ ആയിട്ട് ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം അന്നേദിവസം വൈകുന്നേരം ആറ് മുപ്പതിന് ഷിംലയില്‍ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം പുലര്‍ച്ച 3:30നാണ് പിയോ ബസ്റ്റാന്‍ഡില്‍ എത്തിച്ചേരുക. ഏകദേശം 9 മണിക്കൂര്‍ യാത്ര. സീറ്റ് ഇല്ലാതെ, അതും രാത്രിയില്‍,തികച്ചും കഠിനമാവും ഈ യാത്ര. റെക്കോങ് പിയോ ലേക്ക് ഷിംലയില്‍ നിന്നാലത്തെ ഡല്ഹിയില്‌നിന്നും ചണ്ഡീഗഡില്‍ നിന്നും ബസ് ലഭിക്കുന്നതാണ്..

കൃത്യം 6:30നു തന്നെ ബസ് പുറപ്പെട്ടു.. ജക്കൂ ടെംപിള്‍ നല്‍കിയ ഓര്‍മകളിലൂടെ ഷിംലയെ ഇഷ്ടപെട്ട എനിക്ക്, മരിക്കാത്ത ഓര്‍മകളാണ് അവിടെന്നും ലഭിച്ചത്.. കുറച്ചു ചോക്ലേറ്റിസും, ബിസ്‌ക്കറ്റും, തെര്‍മോസ്ഫ്‌ലാസ്‌കില്‍ ചൂട് വെള്ളവും നിറച്ചു ബുക്ക് ചെയ്ത സീറ്റില്‍ ഇടം പിടിച്ചു ഞങള്‍. അങ്ങനെ ഒസാമനോടും ഷിംലയോടും യാത്ര പറഞു ഞങള്‍ നേരെ റെക്കോങ് പിയോലേക്ക്. വളരെയധികം വളവും തിരിവും ഉള്ള റോഡ് ആണ് ഇനി അങ്ങോട്ട്.. അതുകൊണ്ട് തന്നെ ശര്‍ദിയുടെ ഗുളികയും കവറും എല്ലാം കയ്യില്‍ കരുതുന്നത് എന്തുകൊണ്ട് നല്ലതാവും. ഷിംല വിട്ടുകഴിഞ്ഞാല്‍ kufri യിലും narkandaയിലും ബസ് നിര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ ചോക്ലേറ്റിസും ചൂടുവെള്ളവും മറ്റുകാര്യങ്ങളും ഇവിടെനിന്ന് സംഘടിപ്പിച്ചാലും മതി. narkanda കഴിഞ്ഞാല്‍ പിന്നെ പിയോ എത്തുന്നതിനുമുന്നേ ബസ് രണ്ട് സ്ഥലത്ത് കൂടെ നിര്‍ത്തും. എന്നാല്‍ ഇവിടങ്ങളില്‍ എത്തുമ്പോള്‍ സമയം ഏറെ ആയതിനാല്‍ കടകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ഒരു ചെറുനാരങ്ങ കൈയില്‍ കരുതുന്നതും നല്ലതാണ്. ഭീതി ഉയര്‍ത്തുന്ന റോഡുകള്‍. ഒരുഭാഗത്ത് മാനം തട്ടതക്ക വിധം ഉയരമുള്ള മലനിരകള്‍ ആണെങ്കില്‍ മറുഭാഗത്ത് ആഴമേറിയ കൊക്ക..ഒരു നിമിഷമെങ്കിലും ഒരു നിമിഷം നമ്മള്‍, നമ്മള്‍ പോലും അറിയാതെ ആ ഡ്രൈവറെ നമിച്ചുപോകും.. കഷ്ടിച്ച് ഒരു ബസ്സിന് മാത്രം പോവാന്‍ വീതിയുള്ള റോഡുകള്‍.. അതിലൂടെ കുതിച്ചുപായുന്ന HIMACHAL PARIVAHAN. ബസ് നിര്‍ത്തുന്ന എല്ലാ സ്റ്റോപ്പിലും ഇറങ്ങിയ ആയിരുന്നു എന്റെ യാത്ര.കൂട്ടിനു രാഹുലും അസ്ലമും ഉറങ്ങാതെ കമ്പനി തന്നു.. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശര്‍ദ്ദി ഫിറോസിനെ കീഴടക്കി.. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം ഏകദേശം രണ്ടു മണി ആയതോടെ നമ്മുടെ ചുണക്കുട്ടി മലനിരകളിലേക്ക് കേറിത്തുടങ്ങി.. അങ്ങ് താഴെ കുതിച്ചൊഴുകുന്ന നദിയുടെ ശബ്ദം എനിക്ക് ഇപ്പോള്‍ കേള്‍ക്കാം. മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം.പുറകോട്ടു നോക്കിയപ്പോള്‍ സഞ്ചലും കാഴ്ചകള്‍ ആസ്വദിച്ച് കിടക്കുന്നു..പെട്ടെന്നായിരുന്നു ഞങ്ങള്‍ രണ്ടുപേരും ആ കാഴ്ച കണ്ടത്.. മുകളില്‍നിന്ന് പാറക്കല്ലുകള്‍ വീണിട്ട് റോഡ് ബ്ലോക്ക് ആയിരിക്കുന്നു.. ‘പണി കിട്ടിയോ ‘എന്ന് മനസ്സില്‍ ഒരു നിമിഷം ഞാന്‍ ചിന്തിച്ചുപോയി… അതികം വ്യ്കിയില്ല.. പെട്ടെന്ന് തന്നെ റോഡ് ക്ലിയര്‍ ചെയുകയും ഞങള്‍ മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് എന്ന നിലയില്‍ പിയോനെ ലക്ഷ്യമാക്കി നീങ്ങി…

 

കടപ്പാട്:  അതുല്‍ രാജ് (സഞ്ചാരി ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത യാത്രാ വിവരണം)

Advertisement