Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOD AND DRINK

ഭക്ഷണം കുശാലായി; ഇന്ത്യന്‍ ഷെഫിന് കനേഡിയന്‍ പ്രധാനമന്ത്രി ടിപ്പ് നല്‍കിയത് 12 ലക്ഷം രൂപ!

, 1:10 pm

ഇന്ത്യന്‍ രുചി ലോക പ്രശസ്തമാണ്. ഇന്ത്യയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്ത്യയിലെ കാഴ്ചകള്‍ എന്നതുപോലെ തന്നെ ഇവിടുത്തെ ഭക്ഷണവും ഏറെ പ്രിയങ്കരമാണ്. മാത്രവുമല്ല, രാജ്യത്തെ പാചകക്കാര്‍ക്ക് പുറംരാജ്യങ്ങളില്‍ നല്ല ഡിമാന്റുമാണ്. എന്തൊക്കെയായാലും ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇന്ത്യന്‍ കൈപുണ്യത്തിന് നൂറുമാര്‍ക്കിട്ടു. ഇന്ത്യന്‍ ഷെഫിന് കിട്ടിയതോ 12 ലക്ഷത്തോളം രൂപയും (17000 ഡോളര്‍).

വിക്രം വിജ് എന്നയാള്‍ക്കാണ് പ്രധാനമന്ത്രിയുടെ സ്‌നേഹ സമ്മാനം ലഭിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രിക്കു വേണ്ടി പ്രത്യേകം ഭക്ഷണം തയാറാക്കാന്‍ എത്തിയ ഔദ്യോഗിക സംഘത്തിലെ അംഗമായിരുന്നു ഷെഫ് വിക്രം വിജ്. ഡല്‍ഹിയില്‍ ട്രൂഡോ പങ്കെടുത്ത യോഗത്തിനു വേണ്ടി ഭക്ഷണം തയാറാക്കിയപ്പോളാണ് വിക്രത്തെ ഭാഗ്യം കടാഷിച്ചത്. പണം ചെലവാക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കാത്ത ട്രൂഡോ ഇന്ത്യാ സന്ദര്‍സനത്തില്‍ 10 കോടി രൂപയാണ് അധികം ചെലവഴിച്ചത്.

എന്നാല്‍ ട്രൂഡോയുടെ ഈ പൊടിപ്പന്‍ സ്വഭാവത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതു സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമായതിനാലാണ് ട്രൂഡോയുടെ ഈ ധൂര്‍ത്തെന്നാണ് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിക്കുന്നത്.

Advertisement