ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പ രാജ് വീണ്ടുമെത്തുന്നു; 'പുഷ്‍പ 2' റിലീസ് തീയതി പ്രഖ്യാപിച്ചു !

ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്‍പ 2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. 2024 ഓഗസ്റ്റ് 15ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററാണ് ഇതിനോടൊപ്പം ശ്രദ്ധേയമാകുന്നത്.

കഥാപാത്രത്തിന്റെ ഇടത് കൈതണ്ടയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ആഭരണങ്ങൾ അണിഞ്ഞ് സ്ത്രീകളെപ്പോലെ നഖം വളര്‍ത്തി ചുവന്ന നെയിൽ പോളിഷ് ഇട്ട് ചെയിനുകളും ധരിച്ചു ഇരിക്കുന്നതായാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

സമാനരീതിയിൽ അല്ലു അർജുന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ‘പുഷ്പ 2’വിന്റെ ഒരു ഗ്ലിപ്‌സ് വീഡിയോയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. അര്‍ദ്ധനാരി ലുക്കിന് സമാനമായാണ് അല്ലു അര്‍ജുന്‍ ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

പട്ടുസാരി ഉടുത്ത്, സ്വര്‍ണ മാലയും വളയും മോതിരവും മുക്കുത്തിയും കമ്മലും കഴുത്തില്‍ നാരങ്ങ മാലയും പൂമാലയും വലംകൈയ്യില്‍ ഒരു തോക്കുമായി തോളും ചെരിച്ച് നില്‍ക്കുന്ന പുഷ്പരാജിന്റെ പോസ്റ്റര്‍ ട്രെന്‍ഡ് ആയി മാറുകയും ചെയ്തിരുന്നു.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും