കൊല്ലത്ത് ഭാര്യയ്ക്കും മകൾക്കും നേരെ യുവാവ് ആസിഡ് ഒഴിച്ചു, ബന്ധുക്കളായ മൂന്ന് കുട്ടികൾക്കും പരിക്ക്

കൊല്ലം ഇരവിപുരം വാളത്തുങ്കലില്‍ യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാജി, മകള്‍ ആദിത്യ (14) എന്നിവര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. നിരന്തരമായി മര്‍ദ്ദിക്കുന്നതിനെതിരേ പൊലീസില്‍ പരാതി നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയുടെയും മകളുടെയും സമീപവാസികളും ബന്ധുക്കളുമായ മൂന്ന് കുട്ടികളുടെയും നേരേയാണ് ആസിഡ് ആക്രമണം നടത്തിയത്.

സമീപത്തെ കുട്ടികളായ പ്രവീണ, നിരജന എന്നിവരുടെ ദേഹത്താണ് രജിയുടെ ഭര്‍ത്താവ് ജയന്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ രജിയെയും ആദിത്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയന്‍ ലഹരിക്ക് അടിമയാണെന്നും ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടും ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് രജി ഇരവിപുരം സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ജയനെ കണ്ടെത്താനായില്ല. പൊലീസ് മടങ്ങിയശേഷം ജയന്‍ എത്തി കൈയില്‍ കരുതിയിരുന്ന ആസിഡ് ഭാര്യയുടെയും മകളുടെയും ഒപ്പമുണ്ടായിരുന്ന കുട്ടികളുടെയും മുഖത്തും ദേഹത്തും ഒഴിച്ചു. ഒളിവില്‍പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം