Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ശബരിമലയിലെ സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമം വേണമെന്ന് ആന്റോ ആന്റണി; പ്രതികരിക്കാതെ ബിജെപി

, 2:30 pm

ശബരിമലയിലെ സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമം വേണമെന്ന് ആന്റോ ആന്റണി എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ഇത് മറികടക്കുന്നതിനായി നിയമ നിര്‍മ്മാണം നടത്തണമെന്നാണ് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ആന്റോ ആന്റണി എംപിയുടെ ആവശ്യത്തോടെ പ്രതികരിക്കാന്‍ ഇതു വരെ ബിജെപി തയ്യാറായിട്ടില്ല. കേരളത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ സമരം നടത്തുന്ന ബിജെപിക്ക് ദേശീയ തലത്തില്‍ വ്യത്യസ്ത നിലാപാടാനുള്ളത്.

കേരള സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ വിധി ശബരിമലയില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തെ കേന്ദ്രം സര്‍ക്കൂലര്‍ മുഖേന അറിയിച്ചിരുന്നു. വിധി മറികടക്കുന്നതിന് ഓര്‍ഡിന്‍സ് കൊണ്ടു വരണമെന്ന ആവശ്യത്തോടും കേന്ദ്രം പ്രതികൂല നിലപാടാണ് സ്വീകരിച്ചരിക്കുന്നത്.

Advertisement