Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

തിരഞ്ഞെടുപ്പ് വരുന്നു; അച്ചടി മാധ്യമങ്ങള്‍ക്ക് വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍, പരസ്യനിരക്കില്‍ 25 ശതമാനം വര്‍ദ്ധന

, 12:26 pm

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നടന്നടുക്കുമ്പോള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍.നിലവിലുണ്ടായിരുന്നതിന്റെ 25 ശതമാനം പരസ്യനിരക്കുയര്‍ത്തിയാണ് അച്ചടി മാധ്യമങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് സമ്മാനം നല്‍കിയത്. ചൊവ്വാഴ്ച മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്താലാകുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയ ഉത്തരവില്‍ പറയുന്നു.മുമ്പ് ഡി എ വി പി എന്നറിയപ്പെട്ടിരുന്ന ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍
ആയിരിക്കും ഇതിന്റെ ചുമതലയെന്നും ഉത്തരവില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് അവസാനമായി നിരക്ക് പരിഷ്‌കരിച്ചത് 2013 ലാണ്. 19 ശതമാനം നിരക്കു വര്‍ധനയാണ് അന്ന് വരുത്തിയത്. മന്ത്രാലയം നിയമിച്ച സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് പുതിയ നിരക്ക് നിര്‍ണയിച്ചത്.

ന്യൂസ് പ്രിന്റ് വില വര്‍ധനയും പ്രോസസിംഗും ചാര്‍ജ്ജിലെ വര്‍ധന അടക്കമുള്ള കാര്യങ്ങളാണ് സമിതി പരിഗണിച്ചത്. ദേശീയ-പ്രാദേശിക പത്രങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു നിരക്കു വര്‍ധന.

Advertisement