ചെെനയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളോട് താന്‍ കൊറോണ ബാധിതയെന്ന് യുവതി; രക്ഷപ്പെട്ടോടി അക്രമി

ചൈനയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്നും ഷവോ എന്ന യുവതി രക്ഷപ്പെട്ടത് കൊറോണയുടെ പേര് പറഞ്ഞ്. ഡെയിലി  മെയില്‍ സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 25 വയസുള്ള  ജിങ്ഷാന്‍ സ്വദേശിനിയെ ആണ് അക്രമിയില്‍ നിന്നും കൊറോണ ഭീതി രക്ഷിച്ചത്.

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്നും ഷവോ എന്ന യുവതിയാണ് രക്ഷപ്പെട്ടത്. താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നുംയുവതി അക്രമിയോട് അപേക്ഷിച്ചു. വുഹാന്‍ എന്നു കേട്ടപാടെ അയാള്‍ ജീവനും കൊണ്ട് ഓടിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അത് അയാളെ ഭയപ്പെടുത്തി. യുവതിയെ ഉപേക്ഷിച്ചെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന 3080 (31,417 രൂപ) യുവാന്‍ അയാള്‍ മോഷ്ടിച്ചു. മോഷണ ലക്ഷ്യത്തോടെയാണ് വീട്ടില്‍ കടന്നതെങ്കിലും വീട്ടില്‍ അവര്‍ തനിച്ചാണെന്ന് കണ്ടതോടെ ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വുഹാനില്‍ നിന്നും  മൂന്നു മണിക്കൂര്‍ ദൂരം യാത്ര ചെയ്താന്‍ എത്തുന്നയിടത്താണ് പെണ്‍കുട്ടിയുടെ വാസസ്ഥലം. എന്തായാലും വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. കഴുത്തുഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി തുടര്‍ച്ചയായി ചുമച്ചു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍